കളമശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം; ഒരു മരണം, നിരവധിപേര്‍ക്ക് പരിക്ക്‌

കൊച്ചി: കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റു. കളമശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. യഹോവാ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. ഒക്ടോബര്‍ 27-ന് ആരംഭിച്ച സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. രണ്ടായിരത്തിലേറെപ്പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

രാവിലെ ഒന്‍പതരയോടെയാണ് സ്‌ഫോടനമുണ്ടായത്. അര മണിക്കൂറിനിടെ തുടരെ തുടരെ സ്‌ഫോടനമുണ്ടായെന്ന് ദൃസാക്ഷികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസും അഗ്നിരക്ഷാ സേനയുമെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. ഓഡിറ്റോറിയത്തിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പുറത്തിറക്കിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കളമശേരിയില്‍ സ്‌ഫോടനമുണ്ടായ പശ്ചാത്തലത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. എറണാകുളം ജില്ലയില്‍ അവധിയിലുളള ഡോക്ടര്‍മാരുള്‍പ്പെടെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്തണമെന്നും കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യമൊരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 6 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More