ബാഡ് ടച്ച്: സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ചലചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. ഐപിസി 354 (എ) വകുപ്പ് ചുമത്തിയാണ് കേസ്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രണ്ട് വര്‍ഷംവരെ വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് 354 (എ).

കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവർത്തകരെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയാവൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളില്‍ വെച്ച കൈ അവർ അപ്പോള്‍ തന്നെ തട്ടിമാറ്റിയിരുന്നു. പലതവണ ആലോചിച്ചപ്പോഴും ഇതൊരു ശരിയായ പ്രവണത അല്ലെന്നു തോന്നിയതിനാലാണ് കേസ് കൊടുത്തതെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞു. 'ചെയ്തത് തെറ്റാണെന്ന് അദ്ദേഹം മനസ്സിലാക്കണം. എന്റെ ശരീരത്തിൽ മോശമായി സ്പർശിച്ചതായാണ് എനിക്കു തോന്നിയത്' എന്നും അവര്‍ വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മാധ്യമപ്രവർത്തക നൽകിയ പരാതിയില്‍ സുരേഷ് ഗോപിക്കെതിരേ വനിതാ കമ്മീഷനും കേസെടുത്തു. 15 ദിവസത്തിനകം സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ടു നൽകാൻ പൊലീസ് മേധാവിക്ക് വനിത കമ്മീഷൻ നിർദേശം നൽകി. പൊലീസിനോട് വസ്തുനിഷ്ടപരമായി വിഷയം അന്വേഷിക്കാൻ നിർദേശം നൽകുമെന്നും ഈ മാസം 31നു കോട്ടയത്ത്‌ വെച്ച് പബ്ലിക് ഹിയറിങ് നടക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

ഇങ്ങനെ 'രക്തസാക്ഷികളെ' ഉണ്ടാക്കുന്നത് അപമാനം- സി ദിവാകരന്‍

More
More
Web Desk 23 hours ago
Keralam

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കുളള 'സ്മൃതി മണ്ഡപം' : എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

More
More
Web Desk 1 day ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More
Web Desk 2 days ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Web Desk 2 days ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More