മാധ്യമപ്രവര്‍ത്തകയോട് മോശം പെരുമാറ്റം; സുരേഷ് ഗോപി മാപ്പുപറഞ്ഞു

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മാപ്പുപറഞ്ഞ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. മാധ്യമങ്ങള്‍ക്കുമുന്നില്‍ വെച്ച് വാത്സല്യത്തോടെ തന്നെയാണ് മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയില്‍ അവര്‍ക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ക്ഷമ പറയാന്‍ പലതവണ വിളിച്ചിട്ടും അവര്‍ ഫോണെടുത്തില്ലെന്നും നിയമനടപടിയുമായി മുന്നോട്ടുപോയാല്‍ അതിനെ നേരിടുമെന്നും സുരേഷ് ഗോപി പറഞ്ഞു. 

'ഞാന്‍ ദുരുദ്ദേശത്തോടെയല്ല മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചത്. എനിക്ക് എന്നും അവരോട് പിതൃസ്‌നേഹം മാത്രമേയുളളു. അതില്‍ ഒരു തരത്തിലുളള ദുരുദ്ദേശവുമില്ല. അവരടക്കം രണ്ടുമൂന്നുപേര്‍ എനിക്ക് നടന്നുപോകാനുളള വഴി തടസപ്പെടുത്തിയാണ് നിന്നത്. അതിന് ഒരു തരത്തിലും അവരോട് മോശമായി സംസാരിക്കുകയോ വഴിയിന്‍ നിന്ന് മാറാന്‍ പറയുകയോ ചെയ്തിട്ടില്ല. രണ്ടുതവണ തോളില്‍ കൈവച്ചപ്പോഴും അവര്‍ കൈ തട്ടിമാറ്റി എന്നത് ശരിയാണ്. പക്ഷെ അവരുടെ മുഖത്ത് അപ്പോഴും ദേഷ്യമുണ്ടായിരുന്നില്ല. അവരെ ഞാന്‍ തളളിമാറ്റുകയോ അടിക്കുകയോ ഒന്നും ചെയ്തില്ലല്ലോ. അതല്ലേ തൊഴിലിടത്തിലെ ഭയപ്പെടുത്തല്‍? മാധ്യമപ്രവര്‍ത്തകയോട് മാപ്പുപറയാന്‍ ഞാന്‍ തയ്യാറാണ്. അവര്‍ നിയമനടപടി സ്വീകരിച്ചാല്‍ അതിനെ നേരിടും'- സുരേഷ് ഗോപി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം കോഴിക്കോടുവെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയാ വണ്‍ കോഴിക്കോട് ബ്യൂറോയിലെ ചീഫ് കറസ്‌പോണ്ടന്റിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവച്ചാണ് സുരേഷ് ഗോപി സംസാരിച്ചത്. ഇയാള്‍ കൈവച്ചയുടന്‍ തന്നെ മാധ്യമപ്രവര്‍ത്തക ഒഴിഞ്ഞുമാറി. എന്നാല്‍ വീണ്ടും സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ മേല്‍ കൈവെയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിയുടെ കൈ പിടിച്ച് മാറ്റുന്നതും വീഡിയോയില്‍ കാണാം.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

ഇങ്ങനെ 'രക്തസാക്ഷികളെ' ഉണ്ടാക്കുന്നത് അപമാനം- സി ദിവാകരന്‍

More
More
Web Desk 22 hours ago
Keralam

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കുളള 'സ്മൃതി മണ്ഡപം' : എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

More
More
Web Desk 1 day ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More
Web Desk 2 days ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Web Desk 2 days ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More