കോഴിക്കോട്: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി മാപ്പുപറയണമെന്ന് കേരളാ പത്രപ്രവര്‍ത്തക യൂണിയന്. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്നും മറ്റ് ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെ യു ഡബ്ല്യു ജെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈ വയ്ക്കുമ്പോള്‍ തന്നെ അവരത് തട്ടിമാറ്റുന്നുണ്ട്. ഇത് ആവര്‍ത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവൃത്തി അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇത് അത്യന്തം അപലപനീയമാണെന്നും മാധ്യമപ്രവര്‍ത്തകയ്ക്കൊപ്പം യൂണിയന് ഉറച്ചുനില്‍ക്കുമെന്നും അറിയിക്കുന്നു'- കെയുഡബ്ല്യുജെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷന് പരാതി നല്‍കുമെന്നും മാധ്യമപ്രവര്‍ത്തക അറിയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോടുവെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയാ വണ്‍ കോഴിക്കോട് ബ്യൂറോയിലെ ചീഫ് കറസ്പോണ്ടന്റിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവച്ചാണ് സുരേഷ് ഗോപി സംസാരിച്ചത്. ഇയാള്‍ കൈവച്ചയുടന് തന്നെ മാധ്യമപ്രവര്‍ത്തക ഒഴിഞ്ഞുമാറി. എന്നാല്‍ വീണ്ടും സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ മേല്‍ കൈവെയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിയുടെ കൈ പിടിച്ച് മാറ്റുന്നതും വീഡിയോയില്‍ കാണാം.