പരീക്ഷാ ഹാളില്‍ ഹിജാബ് ധരിക്കാം; ബിജെപി കൊണ്ടുവന്ന നിയമം ഘട്ടം ഘട്ടമായി മാറ്റുമെന്ന് കര്‍ണാടക സര്‍ക്കാര്‍

ബംഗളുരു: പരീക്ഷാ ഹാളില്‍ ഹിജാബ് ധരിച്ചെത്താന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍.  സര്‍ക്കാര്‍ സര്‍വ്വീസുകളിലേക്കുളള റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ക്കാണ് ഹിജാബ് ധരിച്ചെത്താന്‍ അനുമതി. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അവര്‍ക്കിഷ്ടമുളള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കാത്തത് വ്യക്തികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതിന് തുല്യമാണെന്നും കര്‍ണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി എം സി സുധാകര്‍ പറഞ്ഞു. കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷകള്‍ക്ക് ഹിജാബ് ധരിച്ചെത്താമെന്നും മറ്റ് പരീക്ഷകള്‍ക്കുളള ഹിജാബ് നിരോധനം ഘട്ടം ഘട്ടമായി നീക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

'ഇതൊരു മതേതര രാജ്യമാണ്. ഇവിടെ ആര്‍ക്കും ഇഷ്ടമുളള വസ്ത്രങ്ങള്‍ ധരിക്കാനുളള അവകാശമുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസുകളിലേക്കുളള റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഇനി ഹിജാബ് ധരിക്കാം. പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും വിദ്യാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ ഹാജരാകണം. കര്‍ശനമായ പരിശോധനയുണ്ടാകും. മറ്റ് പരീക്ഷകള്‍ക്കുളള ഹിജാബ് നിരോധനം ഘട്ടം ഘട്ടമായി പിന്‍വലിക്കും. മുന്‍ ബിജെപി സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നിയമനിര്‍മ്മാണം നടത്തിയതിനാല്‍ അത് പിന്‍വലിക്കുന്നതിന് ഭരണഘടനാപരമായ നടപടികള്‍ ആവശ്യമാണ്'- സുധാകര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഹിജാബ് നിരോധനം നീക്കല്‍. കോണ്‍ഗ്രസ് വിജയിച്ചതിനുപിന്നാലെ ഹിജാബ് നിരോധനം പിന്‍വലിക്കുമെന്ന് പാര്‍ട്ടിയുടെ ഏക മുസ്ലീം വനിതാ എംഎല്‍എ കനീസ് ഫാത്തിമ പറഞ്ഞിരുന്നു. 2021-ലാണ് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നത്. 2021 ഡിസംബറില്‍ ഉടുപ്പിയിലെ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ തടഞ്ഞതോടെയാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധമുയര്‍ന്നത്. എന്നാല്‍ കര്‍ണാടക ഹൈക്കോടതി ഹിജാബ് വിലക്ക് ശരിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിക്കൊണ്ടുളള ഉത്തരവിറക്കി.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More