കോണ്‍ഗ്രസ് ഇങ്ങനെ പെരുമാറിയാല്‍ ആരാണ് അവര്‍ക്കൊപ്പം നില്‍ക്കുക?; മധ്യപ്രദേശ് സീറ്റ് വിഭജനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് അഖിലേഷ് യാദവ്

ലക്‌നൗ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിലുള്‍പ്പെടുത്തി തങ്ങള്‍ക്ക് സീറ്റ് നല്‍കാത്തതില്‍ അതൃപ്തി പ്രകടമാക്കി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കോണ്‍ഗ്രസ് ഇങ്ങനെ പെരുമാറിയാല്‍ ആരാണ് അവര്‍ക്കൊപ്പം നില്‍ക്കുകയെന്നാണ് അഖിലേഷ് യാദവ് ചോദിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യാ സഖ്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കില്‍ സീറ്റ് ആവശ്യപ്പെട്ട് ഒരിക്കലും കോണ്‍ഗ്രസുമായി ചര്‍ച്ചയ്ക്ക് പോകുമായിരുന്നില്ലെന്നും ഇങ്ങനെയാണ് പോക്കെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് നിന്ന് നേരിടാനാണ് തീരുമാനമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇനി ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിലേക്ക് പ്രതിനിധികളെ അയക്കുന്നത് നിര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

'ഞാന്‍ കോണ്‍ഗ്രസിന് ഉപദേശങ്ങളോ നിര്‍ദേശങ്ങളോ നല്‍കുകയല്ല. രാജ്യം നേരിടുന്ന വെല്ലുവിളിയെപ്പറ്റിയാണ് പറയുന്നത്. ബിജെപി വലിയ പാര്‍ട്ടിയാണ്. സംഘടിതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി. ഒരു പാര്‍ട്ടിക്കും അക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാകരുത്. ആശയക്കുഴപ്പത്തോടെ പോരാടുകയാണെങ്കില്‍ ഒരു തെരഞ്ഞെടുപ്പിലും വിജയിക്കാനാവില്ല'- അഖിലേഷ് യാദവ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഒരു യോഗം വിളിച്ചിരുന്നു. അതില്‍ ഞങ്ങള്‍ എസ്പിയുടെ സമഗ്ര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആറ് സീറ്റുകളില്‍ ഞങ്ങള്‍ക്ക് പരിഗണന നല്‍കുമെന്ന് രാത്രി ഒന്നര വരെ നീണ്ട യോഗത്തില്‍ ഉറപ്പുതന്നിരുന്നു. എന്നാല്‍ സീറ്റ് വിഭജനം പ്രഖ്യാപിച്ചപ്പോള്‍ സമാജ് വാദി പാര്‍ട്ടിക്ക് ഒരു സീറ്റുപോലുമില്ല. നിയമസഭാ തലത്തില്‍ ഇന്ത്യാ സഖ്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ ഒരിക്കലും കമല്‍നാഥിനെ കാണാന്‍ പോവില്ലായിരുന്നു'- എന്നും അഖിലേഷ് യാദവ് പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 20 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 22 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More