തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന് ഇടപാട് കേസില്‍ പ്രതികളായ സ്വപ്നാ സുരേഷിന്റെയും സന്തോഷ് ഈപ്പന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി. ഇരുവരുടെയും പേരിലുളള 5.38 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. സന്തോഷ് ഈപ്പന്റെ വീടും സ്വപ്നാ സുരേഷിന്റെ ബാങ്ക് നിക്ഷേപവും ഇഡി കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു.
ലൈഫ് മിഷന് കേസില്‍ രണ്ടാം പ്രതിയാണ് സ്വപ്നാ സുരേഷ്. യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന് ഏഴാം പ്രതിയാണ്. ഇരുവരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടിയ വിവരം ഇഡി തന്നെയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കേസിലെ മറ്റ് പ്രതികളുടെയും സ്വത്ത് കണ്ടുകെട്ടുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറും കേസിലെ പ്രതിയാണ്. ലൈഫ് മിഷന് പദ്ധതിയില്‍ തൃശൂര്‍ വടക്കാഞ്ചേരിയിലെ പദ്ധതിക്കായി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റ് വഴി ലഭിച്ച 7.75 കോടിയില്‍ 3.80 കോടി രൂപ കോഴയായി നല്‍കിയിരുന്നുവെന്ന് സന്തോഷ് ഈപ്പന് വെളിപ്പെടുത്തിയിരുന്നു.