പിണറായിയും ദേവഗൗഡയും തമ്മില്‍ ചര്‍ച്ച നടന്നിട്ടില്ല, കേരളാ ഘടകത്തിന് എന്‍ഡിഎ സഖ്യത്തോട് വിയോജിപ്പ്- മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നുവെന്ന മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡയുടെ വാദം തളളി സംസ്ഥാനത്തെ ഏക ജെഡിഎസ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ജെഡിഎസുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ജെഡിഎസ് കേരളാ ഘടകത്തിന് ദേവഗൗഡയുടെ എന്‍ഡിഎ ബന്ധത്തോട് കടുത്ത വിയോജിപ്പാണെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

'ഞങ്ങള്‍ ഗാന്ധിജിയുടെയും ലോഹിയുടെയും ആശയങ്ങളാണ് പിന്തുടരുന്നത്. അത് എന്‍ഡിഎയ്ക്ക് എതിരാണ്. എന്‍ഡിഎ സഖ്യത്തിന് കേരളാ ഘടകം യാതൊരുവിധ സമ്മതവും മൂളിയിട്ടില്ല. ഞാനും മാത്യു ടി തോമസും ദേവഗൗഡയെ നേരില്‍ക്കണ്ട് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാവില്ലെന്ന് അറിയിച്ചതാണ്'- മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെതിരെ പ്രതിഷേധിച്ച സി എം ഇബ്രാഹിമിനെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നും നീക്കിയതിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് പിണറായി വിജയന്റെ പൂര്‍ണ പിന്തുണ ലഭിച്ചുവെന്ന് എച്ച് ഡി ദേവഗൗഡ പറഞ്ഞത്. ജെഡിഎസ് കേരളാ ഘടകവും സഖ്യനീക്കത്തെ പിന്തുണച്ചുവെന്നും സഖ്യത്തിന് പിണറായി വിജയന്റെ അംഗീകാരമുളളതിനാലാണ് ഇപ്പോഴും ജെഡിഎസിന്റെ എംഎല്‍എ മന്ത്രിയായി തുടരുന്നതെന്നും ദേവഗൗഡ പറഞ്ഞിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 8 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More