'അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ ഞാന്‍ ആവശ്യപ്പെട്ടതല്ലേ? നിങ്ങള്‍ വേണ്ടെന്ന് വച്ചിട്ടല്ലേ?'- നികേഷ് കുമാറിനോട് ചെന്നിത്തല

കോഴിക്കോട്: 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തകന്‍ എംവി നികേഷ് കുമാറിന് സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താന്‍ കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് നികേഷ് കുമാറിനോട് വകടര പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നില്‍ക്കാന്‍ പറഞ്ഞിരുന്നെന്നും അന്ന് നികേഷ് കുമാര്‍ വാഗ്ദാനം നിരസിക്കുകയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയില്‍ നികേഷ് കുമാര്‍ അവതരിപ്പിച്ച ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ടതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോഴായിരുന്നു ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അനില്‍ ആന്റണിയുടെ മാതാവ് സാക്ഷ്യം പറഞ്ഞിരിക്കുന്നു. ഇങ്ങനെയൊക്കെയാണ് മക്കളെങ്കില്‍, മക്കളെ ഒരു സേഫ് സോണിലേക്ക് കൊണ്ടുവിടുക എന്ന് സാക്ഷ്യം പറയുകയാണ് എകെ ആന്റണിയെപ്പോലെ മഹാനായ ഒരു നേതാവിന്റെ ഭാര്യ. ബിജെപിയിലേക്ക് ആളുകള്‍ പോകുന്നു, നല്ല സാധ്യതകളുളള പാര്‍ട്ടി ഏതാണോ അതിലേക്ക് പോകുന്നു, പ്രത്യയശാസ്ത്രമൊന്നും പ്രശ്‌നമല്ല എന്ന നിലയിലേക്ക് ചെറുപ്പക്കാരും അവരുടെ മാതാപിതാക്കളും വിചാരിച്ചുതുടങ്ങിയാല്‍ എന്താ അവസ്ഥ എന്നായിരുന്നു നികേഷ് കുമാറിന്റെ ചോദ്യം.

'നമ്മുടെ നാട്ടില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കാനും ആളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എംവി രാഘവന്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം യുഡിഎഫിന്റെ ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ അന്ത്യനാളുകളില്‍ മകന്‍ നികേഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. അപ്പോള്‍ ഞങ്ങള്‍ എന്തെങ്കിലും പറഞ്ഞിരുന്നോ? അതൊക്കെ ഓരോരുത്തരുടെ താല്‍പ്പര്യങ്ങളാണ്. നികേഷിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന് തോന്നി. അദ്ദേഹം മത്സരിച്ചു. എംവി രാഘവന്റെ രാഷ്ട്രീയം മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടോ? അതോ എംവിആര്‍ അദ്ദേഹത്തോട് മാറണമെന്ന് പറഞ്ഞോ? ഇതൊക്കെ സ്വാഭാവികമായ സംഭവങ്ങളാണ്. ആര്‍ക്കും ഏത് രാഷ്ട്രീയപാര്‍ട്ടിയിലും മത്സരിക്കാം'- എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

എംവി രാഘവന്‍ മരിക്കുന്നത് 2014-ല്‍ ആണെന്നും താന്‍ മത്സരിച്ചത് 2016-ലാണെന്നും നികേഷ് കുമാര്‍ പറഞ്ഞപ്പോള്‍ 'എന്നാലും എംവി രാഘവനോട് സിപിഎം കാണിച്ച ക്രൂരതകള്‍ നോക്കുമ്പോള്‍ നിങ്ങള്‍ക്കെങ്ങനെയാണ് അവര്‍ക്കൊപ്പം പോകാന്‍ തോന്നിയതെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റംപറയാനാവില്ലെന്ന്' ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം തന്നെ സംബന്ധിച്ച് പുതുമയുളെളാരു കാര്യമായിരുന്നില്ലെന്ന് നികേഷ് പറഞ്ഞപ്പോള്‍ 'ഞങ്ങള്‍ നിങ്ങളോട് പറഞ്ഞിരുന്നതല്ലേ സ്ഥാനാര്‍ത്ഥിയാവാന്‍. നിങ്ങള് വേണ്ടാന്ന് പറഞ്ഞതല്ലേ? വടകര നില്‍ക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടതല്ലേ? ഓര്‍മ്മയില്ലേ? മറന്നുപോയോ അതൊക്കെ. അതൊന്നും ആര്‍ക്കും അറിയില്ല. 2014-ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് വടകരയില്‍ നില്‍ക്കാന്‍ അന്ന് കെപിസിസി പ്രസിഡന്റായിരുന്ന ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടതാണ്. നിങ്ങളന്ന് വേണ്ടാന്ന് പറഞ്ഞു'- എന്ന് ചെന്നിത്തല മറുപടി നല്‍കി.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More