ഇസ്രായേല്‍ ഗാസ പിടിച്ചടക്കുന്നത് വലിയ തെറ്റാകും- ജോ ബൈഡന്‍

വാഷിംഗ്ടണ്‍ : ഹമാസിനെതിരെ ഗാസയില്‍ കരമാര്‍ഗം കയറി ആക്രമണത്തിനൊരുങ്ങി നില്‍ക്കെ ഇസ്രായേലിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഗാസ മുനമ്പ് പിടിച്ചടക്കാനുളള ഇസ്രായേലിന്റെ നീക്കം 'വലിയ അബദ്ധം' ആകുമെന്ന് ജോ ബൈഡന്‍ പറഞ്ഞു. ഗാസയിലെ കുടിവെളളവും ഭക്ഷണവും ഇന്ധനവുമുള്‍പ്പെടെ അവശ്യവസ്തുക്കളുടെ വിതരണം പുനസ്ഥാപിക്കാനുളള ഇടപെടല്‍ യുഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ഹമാസിന്റെ ഭീകരവാദത്തിന്റെ പേരില്‍ ഫലസ്തീനിലെ മുഴുവന്‍ ജനങ്ങളും ക്രൂശിക്കപ്പെടേണ്ടതില്ലെന്നും ജോ ബൈഡന്‍ പറഞ്ഞു. സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രായേല്‍ ഗാസ പിടിച്ചടക്കുന്നതിനെ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ബൈഡന്റെ മറുപടി. ഭീകരത തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്നും ഫലസ്തീന്‍ അതിര്‍ത്തിക്കുമേല്‍ ഇസ്രായേല്‍ അനിശ്ചിതകാലം ആധിപത്യമുറപ്പിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും ബൈഡന്‍ പറഞ്ഞു. ഫലസ്തീന്‍ സ്വതന്ത്ര്യരാഷ്ട്രമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണ്‍ സംഭാഷണം നടത്തിയ ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശനത്തിനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഗാസ പിടിച്ചടക്കുന്നതില്‍ ഇസ്രായേലിന് താല്‍പ്പര്യമില്ലെന്നും ഹമാസിനെ ഇല്ലാതാക്കാന്‍ ആവശ്യമുളളതെല്ലാം തങ്ങള്‍ ചെയ്യുമെന്നും യുഎന്നിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക് ഗാസ പിടിച്ചടക്കാനോ അവിടെ തുടരാനോ താല്‍പ്പര്യമില്ല. പക്ഷെ ഞങ്ങള്‍ നിലനില്‍പ്പിനായി പോരാടുന്നതിനാല്‍ ബൈഡന്‍ അഭിപ്രായപ്പെട്ടതുപോലെ ഹമാസിനെ തുടച്ചുനീക്കുകയാണ് ഏക മാര്‍ഗം. അതിനാവശ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും'- ഗിലാഡ് എര്‍ദാന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More