വിദ്വേഷ പ്രസംഗ ആരോപണം: അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ ഡൽഹി ​ഗവർണറുടെ അനുമതി

വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് ഉൾപ്പെടെ 4 പേർക്കെതിരെ തുടർനടപടിക്ക് ഡൽഹി ലഫ്.ഗവർണർ വി കെ സക്സേനയുടെ അനുമതി. 2010 -ൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് നടപടി. മതനിന്ദയും വിദ്വേഷവും പടർത്തുന്ന പ്രസംഗം നടത്തി എന്ന പേരിലാണ് ദില്ലി പോലീസ് 2010 ൽ കേസെടുത്തത്. രാജ്യദ്രോഹ കുറ്റവും എഫ്ഐആറിലുണ്ടായിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കി. 'കശ്മീരിനെ ഇന്ത്യ ബലം പ്രയോഗിച്ചു കൂട്ടിച്ചേർത്തതാണ്' എന്ന പ്രസ്താവനയുടെ പേരിലായിരുന്നു കേസ്.

അരുന്ധതി റോയിക്കു പുറമെ കാശ്മീർ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ഇന്റർനാഷണൽ ലോ വിഭാ​ഗത്തിലെ മുൻ പ്രൊഫസർ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈന്‍, കശ്മീരിലെ വിഘടനവാദി നേതാവ് സയ്യദ് അലി ഷാ ഗീലാനി, ഡൽഹി സർവകലാശാല മുൻ അധ്യാപകൻ സയ്യദ് അബ്ദുൽ റഹ്മാൻ ഗീലാനി എന്നിവര്‍ക്കെതിരെയുമാണ് കേസ്. വിദ്വേഷപ്രസംഗം സംബന്ധിച്ച കേസുകളിൽ പ്രാഥമിക അന്വേഷണത്തിനു ശേഷമുള്ള നടപടികൾക്ക് സർക്കാരിന്റെ അനുമതി വേണം. ഇതനുസരിച്ചാണ് ഡൽഹി പൊലീസ്, ലഫ്. ഗവർണറുടെ അനുമതി വാങ്ങിയത്. 

Contact the author

Web Desk

Recent Posts

National Desk 14 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More