നിങ്ങളുടെ കൂട്ടത്തില്‍ എത്ര ദളിതരുണ്ട്? ; മാധ്യമപ്രവര്‍ത്തകരുടെ വായടപ്പിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: മാധ്യമ രംഗത്തെ ജാതി പ്രാതിനിധ്യത്തെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് ചോദ്യം ചോദിച്ചത്. വാര്‍ത്താ സമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകരില്‍ എത്രപേര്‍ ദളിതരോ ഒബിസി വിഭാഗക്കാരോ ഉണ്ടെന്നായിരുന്നു രാഹുലിന്റെ ചോദ്യം. സംസ്ഥാന തലത്തില്‍ സാമ്പത്തിക സര്‍വ്വേ അല്ലേ നടത്തേണ്ടത് എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു രാഹുല്‍ തിരിച്ച് ഇക്കാര്യം ചോദിച്ചത്. 

'നിങ്ങളുടെ കൂട്ടത്തില്‍ ഇവിടെ എത്ര ദളിതരുണ്ട്? ദളിത്, ഒബിസി വിഭാഗത്തില്‍നിന്നുളളവര്‍ കൈ ഉയര്‍ത്തൂ എന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ നിന്ന് ഒറ്റ കൈ പോലും ഉയര്‍ന്നില്ല. ക്യാമറാ മാന്‍ കൈ ഉയര്‍ത്തിയപ്പോള്‍ നിങ്ങളല്ല, ഇവര്‍ പറയട്ടെ എന്നായി രാഹുല്‍. 'ഇതുതന്നെയാണ് പ്രശ്‌നം. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എത്ര ദളിതരും ഒബിസി വിഭാഗക്കാരും ഗോത്രവര്‍ഗക്കാരുമുണ്ട്? അതുകൊണ്ടാണ് രാജ്യത്ത് ജാതി സെന്‍സസ് വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്'- രാഹുല്‍ ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രധാനമന്ത്രിക്ക് ഒരിക്കലും ജാതി സെന്‍സസ് നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 'കോണ്‍ഗ്രസിന് നിലവിലുളള നാല് മുഖ്യമന്ത്രിമാരില്‍ മൂന്നുപേരും ഒബിസി വിഭാഗക്കാരാണ്. ബിജെപിയുടെ 10 മുഖ്യമന്ത്രിമാരില്‍ ഒരാള്‍ മാത്രമാണ് ഒബിസി വിഭാഗത്തിലുളളവര്‍. പ്രധാനമന്ത്രി ഒബിസി വിഭാഗക്കാര്‍ക്കായി ഒന്നും ചെയ്യില്ല. പകരം രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് ഞങ്ങള്‍ ചോദ്യമുയര്‍ത്തുമ്പോള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കും'- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More