സമസ്ത നേതാക്കൾക്ക് ലീഗിനോട് പ്രതിഷേധമില്ല, തലയിരിക്കുമ്പോൾ വാലാടേണ്ട- സാദിഖലി തങ്ങൾ

മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം സമസ്തയ്‌ക്കെതിരെ നടത്തിയെന്ന് പറയുന്ന പരാമര്‍ശത്തിന്റെ പേരില്‍ ഒരു സമസ്ത നേതാവുപോലും പ്രതിഷേധമറിയിച്ചിട്ടില്ലെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞ ദിവസംപോലും സമസ്തയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കളുമായി കാണുകയും സംസാരിക്കുകയും ചെയ്തിരുന്നെന്നും അവരാരും പ്രതിഷേധമറിയിച്ചിട്ടില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. തലയിരിക്കുമ്പോള്‍ വാലാടേണ്ട കാര്യമില്ലെന്നും സമസ്തയുടെ യുവജന സംഘടനകളുടെ പ്രതിഷേധത്തെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. 

'തട്ടം വിവാദത്തില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല പിഎംഎ സലാം പരാമര്‍ശം നടത്തിയത്. ഇക്കാര്യം അദ്ദേഹം പാര്‍ട്ടിയോട് പറഞ്ഞിട്ടുണ്ട്. തട്ടം വിവാദത്തെ വഴിതിരിച്ച് വിടാനുളള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സമസ്തയുടെ മസ്തിഷ്‌കം ലീഗിനൊപ്പമാണ്. മുസ്ലീം ലീഗും അങ്ങനെ തന്നെയാണ്. സമസ്തയുമായി എപ്പോഴും യോജിച്ചാണ് പോയിട്ടുളളത്. തലയിരിക്കുമ്പോള്‍ വാലാടുന്ന സ്വഭാവം ശരിയല്ല'- സാദിഖലി തങ്ങള്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തട്ടം വിവാദത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിഎംഎ സലാം സമസ്ത നേതാക്കള്‍ക്കെതിരായ പരാമര്‍ശം നടത്തിയത്. 'മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍ കിട്ടിയാല്‍ എല്ലാമായെന്ന് ചിന്തിക്കുന്ന ആളുകളും നമ്മുടെ സമുദായത്തിലുണ്ട്. ഇവരുടെ പാര്‍ട്ടിയോടുളള സമീപനമെന്താണെന്ന് അവര്‍ പറയണം'- എന്ന പിഎംഎ സലാമിന്റെ പരാമര്‍ശമാണ് സമസ്തയെ ചൊടിപ്പിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More