കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സി ബി ഐ അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബാലഭാസ്കറിന്റെ പിതാവ് കെ സി ഉണ്ണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മരണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണമെന്നും സ്വര്‍ണക്കടത്ത് ബന്ധം അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം സിജെഎം കോടതി നടപടികള്‍ റദ്ദാക്കിയ കോടതി, മൂന്ന് മാസത്തിനുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടു. ജസ്റ്റിസ് ബച്ചു കുര്യനാണ് ഹര്‍ജി പരിഗണിച്ചത്.
ഗൂഢാലോചന ആവര്‍ത്തിച്ച് പറഞ്ഞിട്ടും അന്വേഷിക്കാന്‍ സി ബി ഐ തയാറായില്ലെന്ന് ബാലബാസ്കറിന്റെ പിതാവ് നേരത്തെ ആരോപിച്ചിരുന്നു. കേസിലെ ആദ്യ അന്വേഷണം ശരിയല്ലെന്ന് കോടതിക്കു തന്നെ ബോധ്യപ്പെട്ടു. ആസൂത്രിതമായി കൊലപ്പെടുത്തിയാണ് എന്നാണ് സംശയിക്കുന്നത്. ഒരുപാടുപേര് ബാലഭാസ്കറില്‍ നിന്ന് പണം കടം വാങ്ങിയിട്ടുണ്ട്. 50 ലക്ഷം രൂപ വാങ്ങിയെന്ന് ഒരാള്‍ സമ്മതിച്ചിരുന്നു. സ്വര്‍ണക്കടത്തുകാര്‍ക്ക് ഇതുമായി ബന്ധമുണ്ടോ എന്നും സംശയിക്കുന്നുണ്ട്'- ബാലഭാസ്കറിന്റെ പിതാവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബാലഭാസ്കറിന്റെ മരണത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്നും ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നും സി ബി ഐ കോടതിയെ അറിയിച്ചിരുന്നു. 2018 സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്കറും മകളും കൊല്ലപ്പെട്ടു.