കെ അനില്‍ കുമാറിന്റെ തട്ടം പരാമര്‍ശം; പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍

തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം കൊണ്ടാണെന്ന സിപിഎം നേതാവ് അഡ്വ. കെ അനില്‍ കുമാറിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. അനില്‍ കുമാറിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് കെടി ജലീല്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് മുസ്ലീം സംഘടനകള്‍ ആവശ്യപ്പെടുന്നത്. സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടാണ് അനില്‍ കുമാര്‍ പറഞ്ഞതെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. പ്രസംഗം പിന്‍വലിച്ച് അനില്‍ കുമാര്‍ മാപ്പുപറയണമെന്ന് കേരളാ മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടു. 

മലപ്പുറം ജില്ലയിലെ മുസ്ലീം പെണ്‍കുട്ടികളുടെ മതപരമായ വേഷവിധാനത്തെ പരസ്യമായി അധിക്ഷേപിച്ചും തലയിലെ തട്ടം അഴിപ്പിക്കുന്നതിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം വിവരിച്ചും നടത്തിയ പ്രസംഗം മുസ്ലീം സമുദായത്തോടുളള വെല്ലുവിളിയാണെന്നും അതിനെ തളളിപ്പറയാനും പരസ്യമായി തിരുത്തിക്കാനും സിപിഎം തയാറാകണമെന്നും കേരളാ മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടു. രാഷ്ട്രീയ ദുഷ്‌ലാക്കില്‍ കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തിയ സിപിഎമ്മിന്റെ തനിനിറമാണ് ഇടയ്ക്കിടെ പുറത്തുചാടുന്നതെന്ന് ജമാഅത്ത് കേരള അമീര്‍ പി മുജീബുറഹ്‌മാന്‍ പറഞ്ഞു. പുരോഗമനത്തെക്കുറിച്ചും വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും സിപിഎം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുക്തിവാദികളേക്കാള്‍ മുസ്ലീം സമുദായത്തെ മതവിരുദ്ധരാക്കാന്‍ പണിയെടുക്കുന്നത് സിപിഎമ്മുകാരാണെന്ന് വിസ്ഡം ഇസ്ലാമിക് ഒര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടികെ അഷ്‌റഫ് പറഞ്ഞു. മതരഹിതമായ സമൂഹമാണ് സിപിഎം ലക്ഷ്യംവയ്ക്കുന്നതെന്ന് മനസിലാക്കണമെന്നും അനില്‍ കുമാറിന്റെ പ്രസംഗം സംബന്ധിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയം ഇതുതന്നെയാണോ എന്ന് വ്യക്താമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതനിരപേക്ഷ സമൂഹമല്ല, മതരഹിത സമൂഹമാണ് ഇടതുപക്ഷം ലക്ഷ്യംവയ്ക്കുന്നതെന്നാണ് ഐഎസ്എം പത്രക്കുറിപ്പിലൂടെ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More