മുംബൈ: ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് കത്ത് നല്‍കിയിരുന്നുവെന്ന് വഞ്ചിത് ബഹുജന്‍ അഘാഡി (വിബിഎ) അധ്യക്ഷന്‍ പ്രകാശ് അംബേദ്കര്‍. സെപ്റ്റംബര്‍ ഒന്നിനാണ് കത്ത് നല്‍കിയതെന്നും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല, പാര്‍ട്ടി ക്ഷമയോടെ ഇന്ത്യാ സഖ്യത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും പ്രകാശ് അംബേദ്കര്‍ പറഞ്ഞു.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളില്‍ നിന്നും പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരിട്ടും ഇമെയിലിലൂടെയും കോണ്‍ഗ്രസ് വെബ്സൈറ്റിലൂടെയും കത്ത് നല്‍കിയിരുന്നുവെന്നും ഇന്ത്യാ സഖ്യത്തില്‍ ചേരാനുളള ഉപാധികളും നിബന്ധനകളും കത്തില്‍ പറഞ്ഞിരുന്നുവെന്നും പ്രകാശ് അംബേദ്കര്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയായ ബിആര്‍ അംബേദ്കറുടെ കൊച്ചുമകനാണ് പ്രകാശ് അംബേദ്കര്‍. അദ്ദേഹം മൂന്നുതവണ ലോക്സഭാംഗമായിട്ടുണ്ട്. 2019-ല്‍ അസദുദീന് ഒവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യമുണ്ടാക്കിയാണ് പ്രകാശ് അംബേദ്കറുടെ പാര്‍ട്ടി മത്സരിച്ചത്. 37,43,200 വോട്ടുകള്‍ നേടാന്‍ പാര്‍ട്ടിക്കായി. ഇത് കോണ്‍ഗ്രസിന്റെ ദളിത്- പിന്നാക്ക വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടാക്കിയതായി വിലയിരുത്തപ്പെട്ടിരുന്നു.