പിഎഫ്ഐ ചാപ്പ; വ്യാജ പ്രചാരണം നടത്തിയ അനില്‍ ആന്റണിക്കെതിരെ കേസെടുക്കണമെന്ന് സത്താര്‍ പന്തല്ലൂര്‍

മലപ്പുറം: കൊല്ലത്ത് സൈനികനെ ആക്രമിച്ച് പി എഫ് ഐ ചാപ്പ കുത്തിയെന്ന വ്യാജ പ്രചാരണം നടത്തിയതിന് ബിജെപി നേതാവ് അനിൽ ആന്റണിക്കെതിരെ നടപടിയെടുക്കണമെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ. ഇത്തരം വിഷ വിത്തുകളെ മുളയിലേ നുളളിക്കളഞ്ഞില്ലെങ്കിൽ വലിയ അപകടമുണ്ടാകുമെന്നും മലയാളിയുടെ അഭിമാനം കാക്കാൻ അനിലിനെതിരെ കേസെടുക്കുകയും ശിക്ഷിക്കുകയും വേണമെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കൊല്ലത്ത് സൈനികന്റെ മുതുകിൽ പി എഫ് ഐ എന്ന് പച്ചമഷിയിൽ ചാപ്പ കുത്തിയെന്ന നാടകം എട്ടുനിലയിൽ പൊട്ടി. പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ഈ സംഭവം ദേശീയ തലത്തിൽ പ്രചരിപ്പിച്ച് വിദ്വേഷ പ്രചാരണം നടത്തി മുതലെടുക്കാൻ ശ്രമിക്കുകയാണ് അനിൽ ആന്റണി. കേരളത്തിൽ ഇസ്ലാമിക ഭീകരർ അഴിഞ്ഞാടുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഇസ്ലാമിക ഭീകരരുടെ ഒരാൾക്കൂട്ടം സൈനികനെ ആക്രമിക്കുകയും അയാളുടെ മുതുകിൽ പിഎഫ് ഐ എന്ന് എഴുതുകയും ചെയ്തുവത്രേ. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവന്നിട്ടും അദ്ദേഹത്തിന് യാതൊരു കുറ്റബോധവുമില്ല. ഇത്തരം വിഷവിത്തുകളെ മുളയിലേ നുളളിക്കളഞ്ഞില്ലെങ്കിൽ വലിയ അപകടമുണ്ടാക്കും. മലയാളിയുടെ അഭിമാനം കാക്കാൻ ഇദ്ദേഹത്തിനെതിരെ കേസെടുക്കണം, ശിക്ഷിക്കണം. ഇഡി ഇവിടെ ചുറ്റിക്കറങ്ങുന്നത് അതിന് തടസമാവരുത്'- സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ അനിൽ ആന്റണി, പ്രതീഷ് വിശ്വനാഥ് എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അറിയിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More