ഇനി കോണ്‍ഗ്രസുകാര്‍ക്ക് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യില്ല- വി ഡി സതീശന്‍

കോഴിക്കോട്: ഇനിയൊരിക്കലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ താന്‍ ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്റെ മികച്ച പാര്‍ലമെന്റേറിയനുളള പുരസ്‌കാരം ഏറ്റുവാങ്ങിയതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 'എല്ലാ കോണ്‍ഗ്രസ് നേതാക്കന്മാരോടും എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് ഒരുകാര്യം മാത്രം അടിവരയിട്ട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രയാസമുണ്ടാക്കുന്ന ഒരു കാര്യവും ഞാനിനി ചെയ്യില്ല എന്ന ഉറപ്പ് നല്‍കുന്നു'- എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി ഉണ്ടായ വിവാദം നിലനില്‍ക്കെയാണ് വി ഡി സതീശന്‍ ഇക്കാര്യം പറഞ്ഞത്. 

പുതുപ്പളളി തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം വാര്‍ത്താ സമ്മേളനത്തില്‍ മൈക്കിനുവേണ്ടി പിടിവലി കൂടുന്ന പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആരാദ്യം സംസാരിക്കണമെന്നത് സംബന്ധിച്ചാണ് ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടായത്. വാര്‍ത്താ സമ്മേളനത്തിന് ആദ്യമെത്തിയത് വി ഡി സതീശനാണ്. മൈക്കുകള്‍ അദ്ദേഹം തന്റെ മുന്നിലേക്ക് നീക്കിവെച്ചു. പിന്നാലെ സുധാകരന്‍ എത്തി.

താന്‍ തുടങ്ങാമെന്ന് വി ഡി സതീശന്‍ പറഞ്ഞപ്പോള്‍ അതെങ്ങനെയാണ്. ഞാനല്ലേ പ്രസിഡന്റ് എന്ന് സുധാകരന്‍ ചോദിച്ചു. ഇതോടെ മൈക്കുകള്‍ വി ഡി സതീശന്‍ സുധാകരന് നേരെ നീക്കിവെച്ചു. ആ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല. എല്ലാം പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്, തനിക്കൊന്നും പറയാനില്ല എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇരുവരെയും ട്രോളി ഇടത് സൈബര്‍ ഹാന്റിലുകള്‍ രംഗത്തെത്തിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

നാസർ ഫൈസി പറയുന്നത് തന്നെയാണ് കാലങ്ങളായി സംഘപരിവാറും പറയുന്നത് - എം ബി രാജേഷ്

More
More
Web Desk 4 hours ago
Keralam

യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More
Web Desk 1 day ago
Keralam

രാജ്ഭവനിലെ ജാതിപീഡന പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 3 days ago
Keralam

കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹം- മുഖ്യമന്ത്രി പിണറായി വിജയന്‍

More
More