ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കഷായത്തില്‍ വിഷം കലര്‍ത്തി കാമുകന്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ 11 മാസമായി ജയിലില്‍ കഴിയുകയായിരുന്നു ഗ്രീഷ്മ. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇവര്‍ അറസ്റ്റിലായത്. കേസിന്റെ വിചാരണ നീണ്ടുപോകുന്നത് കണക്കിലെടുത്താണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. 2023 ജനുവരിയില്‍ കേസിലെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 

ഗ്രീഷ്മ പത്തുമാസത്തെ ആസൂത്രണത്തിനൊടുവിലാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും അഞ്ചുതവണ വധശ്രമം നടത്തിയെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും അമ്മാവന്‍ നിര്‍മ്മലകുമാരനും കുറ്റകൃത്യത്തില്‍ പങ്കുണ്ട്. തമിഴ്‌നാട് സ്വദേശിയായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഒന്നര വര്‍ഷമായി പ്രണയത്തിലായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു. ജാതിവ്യത്യാസവും ജാതകദോഷവും ചൂണ്ടിക്കാണിച്ചിട്ടും ഷാരോണ്‍ ബന്ധത്തില്‍ നിന്ന് പിന്മാറാതെ വന്നതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത് തുടങ്ങിയ കാര്യങ്ങളാണ് കുറ്റപത്രത്തില്‍ പറയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2022 ഒക്ടോബര്‍ 14-നാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ കഷായം കുടിപ്പിച്ചത്. തുടര്‍ന്ന് അവശനിലയിലായ ഷാരോണ്‍ ഒക്ടോബര്‍ 25-ന് മരിച്ചു. ഷാരോണിന്റെ കുടുംബം നല്‍കിയ പരാതിയില്‍ ഒക്ടോബര്‍ 30-ന് ഗ്രീഷ്മയെയും അമ്മയെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലില്‍ മൂവരും കുറ്റം സമ്മതിക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

നാസർ ഫൈസി പറയുന്നത് തന്നെയാണ് കാലങ്ങളായി സംഘപരിവാറും പറയുന്നത് - എം ബി രാജേഷ്

More
More
Web Desk 4 hours ago
Keralam

യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More
Web Desk 1 day ago
Keralam

രാജ്ഭവനിലെ ജാതിപീഡന പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 3 days ago
Keralam

കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹം- മുഖ്യമന്ത്രി പിണറായി വിജയന്‍

More
More