സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചാല്‍ ഇഹലോകത്തും പരലോകത്തും ഗതിപിടിക്കില്ല- കെ മുരളീധരന്‍

കോഴിക്കോട്: അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ചുളള അമ്മ എലിസബത്തിന്റെ തുറന്നുപറച്ചിലില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചാല്‍ ഇഹലോകത്തും പരലോകത്തും ഗതിപിടിക്കില്ലെന്നാണ് തന്റെ അമ്മ തന്നെ പഠിപ്പിച്ചതെന്ന് കെ മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ ടിക്കറ്റില്‍ മത്സരിച്ച് അനില്‍ ആന്റണിക്ക് എംഎല്‍എയോ എംപിയോ ആവാന്‍ കഴിയില്ലെന്നും എ കെ ആന്റണിയുടെ ഭാര്യ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. 

'പാര്‍ട്ടി വിട്ട് പോകുന്നതും പോകാതിരിക്കുന്നതും വ്യക്തികളുടെ ഇഷ്ടമാണ്. എന്നാല്‍ രാജസ്ഥാന്‍ ചിന്തന്‍ ശിബിരത്തിന്റെ പേരില്‍ പാര്‍ട്ടി വിട്ടുവെന്ന് പറയുന്നതിനോട് യോജിപ്പില്ല. എ കെ ആന്റണിയുടെ ഭാര്യ പറഞ്ഞതിനെ പാര്‍ട്ടി ഗൗരവത്തിലെടുക്കുന്നില്ല. അത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയവുമല്ല'- കെ മുരളീധരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൃപാസനം പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ നടത്തിയ സാക്ഷ്യം പറച്ചിലിലാണ് അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് എലിസബത്ത് ആന്റണി തുറന്നുപറഞ്ഞത്. അനില്‍ ആന്റണി സജീവ രാഷ്ട്രീയത്തിലേക്ക് വരാന്‍ താന്‍ ആഗ്രഹിച്ചിരുന്നു. മക്കള്‍ രാഷ്ട്രീയത്തിനെതിരെ ചിന്തന്‍ ശിബിരത്തില്‍ തീരുമാനമുണ്ടായപ്പോള്‍ ആശങ്കയായി. ടിവിയിലൂടെയാണ് മകന്‍ ബിജെപിയില്‍ ചേര്‍ന്ന വിവരം അറിഞ്ഞത്. വീട്ടിലെത്തിയ അനിലിനോട് ആന്റണി സൗമ്യമായാണ് പെരുമാറിയത്. ആന്റണിയുടെ ആരോഗ്യം മെച്ചപ്പെടാനും രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കാനും പ്രാര്‍ത്ഥിച്ചു. അതിന്റെ ഫലമായാണ് അദ്ദേഹം വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയത് എന്നൊക്കെയാണ് എലിസബത്ത് ആന്റണി സാക്ഷ്യം പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More
Web Desk 5 hours ago
Keralam

നാസർ ഫൈസി പറയുന്നത് തന്നെയാണ് കാലങ്ങളായി സംഘപരിവാറും പറയുന്നത് - എം ബി രാജേഷ്

More
More
Web Desk 5 hours ago
Keralam

യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More
Web Desk 1 day ago
Keralam

രാജ്ഭവനിലെ ജാതിപീഡന പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More