'വേറെ ജോലിയുണ്ട്, ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല'- മന്ത്രി വീണാ ജോര്‍ജ്ജ്‌

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. താന്‍ നല്ല ജോലിത്തിരക്കിലാണെന്നും ഇഷ്ടംപോലെ ജോലിയുണ്ടെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. നിപ അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

വ്യക്തി അധിക്ഷേപം ഹീനമായ കാര്യമാണെന്നും അധിക്ഷേപിക്കുമ്പോള്‍ പിന്തിരിയുമെന്ന് കരുതുന്നത് തെറ്റാണെന്നും വീണാ ജോര്‍ജ്ജ് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താന്‍ ആരോഗ്യമന്ത്രിയായി ചുമതലയേറ്റതു മുതല്‍ ഇത്തരം ആരോപണങ്ങള്‍ നേരിടുന്നുണ്ടെന്നും ഏത് മേഖലയിലായാലും സ്ത്രീകളെ അധിക്ഷേപിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന പരിപാടിക്കിടെയാണ് കെ എം ഷാജി ആരോഗ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചത്. നിലവിലെ ആരോഗ്യമന്ത്രി അന്തവും കുന്തവുമില്ലാത്ത സാധനമാണെന്നും ഈ കപ്പല്‍ ഉലയില്ല സാര്‍ എന്ന് പ്രസംഗിച്ചതിന് കിട്ടിയ സമ്മാനമാണ് അവരുടെ മന്ത്രിപദവിയെന്നുമാണ് കെ എം ഷാജി പറഞ്ഞത്.


Contact the author

Web Desk

Recent Posts

Web Desk 3 hours ago
Keralam

യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More
Web Desk 1 day ago
Keralam

രാജ്ഭവനിലെ ജാതിപീഡന പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 3 days ago
Keralam

കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹം- മുഖ്യമന്ത്രി പിണറായി വിജയന്‍

More
More
Web Desk 4 days ago
Keralam

കളമശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

More
More