സതീശനുമായി ഒരു തര്‍ക്കവുമില്ല, പുതുപ്പളളിയില്‍ എനിക്ക് ക്രെഡിറ്റ് വേണ്ട- കെ സുധാകരന്‍

തിരുവനന്തപുരം: പുതുപ്പളളി വിജയത്തിന്റെ ക്രെഡിറ്റ് തനിക്കുവേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ക്രെഡിറ്റിനുവേണ്ടിയല്ല താന്‍ ഒന്നും ചെയ്തതെന്നും വി ഡി സതീശനുമായി ഒരു തര്‍ക്കവുമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'പുതുപ്പളളിയെല്ലാം കഴിഞ്ഞു. അത് അടഞ്ഞ അധ്യായമാണ്. നിങ്ങളെന്തുപറഞ്ഞാലും ഞാനതിനെക്കുറിച്ച് പറയില്ല. പുതുപ്പളളിയിലേക്ക് ഇനി ഒരു തിരിച്ചുപോക്കില്ല. എനിക്ക് ക്രെഡിറ്റൊന്നും വേണ്ട. ഞാന്‍ ക്രെഡിറ്റിനുവേണ്ടി ചെയ്തതല്ല. പാര്‍ട്ടിക്കുവേണ്ടിയാണ് ചെയ്തത്. ഇനിയും അത് അങ്ങനെയായിരിക്കും. ഞങ്ങള്‍ തമ്മില്‍ ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുമില്ല. തര്‍ക്കവുമില്ല. അന്നും ഇന്നും നല്ല സൗഹൃദത്തിലാണ്'- കെ സുധാകരന്‍ പറഞ്ഞു. 

പുതുപ്പളളി ഉപതെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരാദ്യം സംസാരിക്കണമെന്നതിനെ ചൊല്ലി കെ സുധാകരനും വി ഡി സതീശനും തര്‍ക്കിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഞാന്‍ തുടങ്ങുമെന്ന് സതീശന്‍ പറഞ്ഞപ്പോള്‍ പറ്റില്ല ഞാനാണ് പ്രസിഡന്റ് ഞാന്‍ ആദ്യം തുടങ്ങുമെന്ന് സുധാകരന്‍ പറയുകയായിരുന്നു. ഇതോടെ തന്റെ മുന്നിലുണ്ടായിരുന്ന മൈക്ക് വി ഡി സതീശന്‍ കെ സുധാകരനു മുന്നിലേക്ക് നീക്കിവയ്ച്ചു. വാര്‍ത്താ സമ്മേളനത്തിലുടനീളം വി ഡി സതീശന്‍ സംസാരിക്കാന്‍ തയാറായില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. തനിക്ക് വിജയത്തിന്റെ ക്രെഡിറ്റ് തരുമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞപ്പോള്‍ അത് പറ്റില്ല, വിജയം എല്ലാവരുടേതുമാണെന്ന് താന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുഴുവന്‍ ക്രെഡിറ്റും തനിക്ക് തരുന്നത് തടയാനാണ് ആദ്യം സംസാരിക്കുമെന്ന് പറഞ്ഞത് എന്നായിരുന്നു വി ഡി സതീശന്റെ വിശദീകരണം.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 8 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More