ഷാജിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്ത്രീകളെ സാധനങ്ങളായി മാത്രമാണ് കാണുന്നത്- മന്ത്രി ആര്‍ ബിന്ദു

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ വിമര്‍ശനവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. കെ എം ഷാജിയുടെ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും വിദ്യാസമ്പന്നയും ബുദ്ധിമതിയും കര്‍മ്മകുശലയുമായ സഖാവ് വീണ ഇതിനകം തന്റെ പ്രാഗത്ഭ്യവും ഇടപെടല്‍ ശേഷിയും നേതൃപാടവവും മികച്ച നിലയില്‍ തെളിയിച്ച വനിതാരത്‌നമാണെന്നും ആര്‍ ബിന്ദു പറഞ്ഞു. വീണയെ അന്തവും കുന്തവുമില്ലാത്ത സാധനം എന്നാണ് ഷാജി വിശേഷിപ്പിച്ചതെന്നും ഷാജിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്ത്രീകളെ വെറും സാധനങ്ങളായി മാത്രമാണ് കാണുന്നതെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'മികച്ച ഭൂരിപക്ഷത്തിന് രണ്ടാം പ്രാവശ്യവും സ്വന്തം മണ്ഡലത്തില്‍ നിന്ന് ജനസമ്മതി നേടി ജയിച്ചുവന്ന് മന്ത്രിയായി ഏവരുടെയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി മുന്നോട്ടുപോകുന്ന മിടുക്കിയായ വീണയെ പല തവണ പരാജയപ്പെട്ട ഷാജി കുശുമ്പുകുത്തുന്നത് കാണുമ്പോള്‍, ആ വിരോധാഭാസത്തില്‍ സ്വബോധമുളളവര്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ ആവില്ല. ഷാജിയുടെ സ്ത്രീവിരുദ്ധ മനോഭാവത്തെയും സംസ്‌കാരശൂന്യതയെയും അപലപിക്കുന്നു'- ആര്‍ ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു. 

കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന പരിപാടിക്കിടെയാണ് കെ എം ഷാജി ആരോഗ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചത്. നിലവിലെ ആരോഗ്യമന്ത്രി അന്തവും കുന്തവുമില്ലാത്ത സാധനമാണെന്നും ഈ കപ്പല്‍ ഉലയില്ല സാര്‍ എന്ന് പ്രസംഗിച്ചതിന് കിട്ടിയ സമ്മാനമാണ് അവരുടെ മന്ത്രിപദവിയെന്നുമാണ് കെ എം ഷാജി പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More