രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കരുതെന്ന് സി പി ഐ

ഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് മത്സരിക്കുന്നതില്‍ സി പി ഐയ്ക്ക് വിയോജിപ്പ്. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. പ്രതിപക്ഷ കക്ഷികള്‍ ഇന്ത്യ മുന്നണി രൂപീകരിച്ച് ഒരുമിച്ച് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി സി പി ഐയ്‌ക്കെതിരെ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഒരു കാരണവശാലും അദ്ദേഹം വയനാട്ടില്‍നിന്ന് മത്സരിക്കരുതെന്നും പി സന്തോഷ് കുമാര്‍ എംപി പറഞ്ഞു. രാഹുല്‍ ഗാന്ധി മറ്റൊരു സംസ്ഥാനത്ത് ബിജെപിക്കെതിരെ മത്സരിച്ച് ജയിക്കണമെന്ന നിര്‍ദേശം സി പി ഐ മുന്നോട്ടുവയ്ക്കുമെന്നും ഇക്കാര്യം കോണ്‍ഗ്രസ് ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തെ അറിയിക്കണമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് മത്സരിക്കരുതെന്ന് പറയാന്‍ സി പി ഐയ്ക്ക് അവകാശമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. ഇന്ത്യാ മുന്നണി കേരളത്തിലും ബംഗാളിലും ഇല്ലെന്നും എം എം ഹസന്‍ പറഞ്ഞു. അടുത്തിടെ രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍നിന്നു തന്നെ മത്സരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തില്‍ കഴിഞ്ഞ തവണ 20-ല്‍ 19 സീറ്റിലും കോണ്‍ഗ്രസ് ജയിക്കാന്‍ കാരണം രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യമാണെന്നും അദ്ദേഹം വീണ്ടും കേരളത്തില്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസിന് 20 സീറ്റും കിട്ടുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More