ഫോട്ടോലാബ് സെറ്റാണ്, പക്ഷെ അത്ര സെയ്ഫല്ല

ഫോട്ടോലാബിന്‍റെ തരംഗമാണ്. വാട്സാപ്പ് സ്റ്റാറ്റസിൽ, ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ, ഫേസ്ബുക്ക് പോസ്റ്റിൽ എന്നിങ്ങനെ സമൂഹമാധ്യമങ്ങളില്‍ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും വെളുവെളുത്ത തൊലിയും, തിളങ്ങുന്ന മുടിയും പൊളിപ്പൻ വേഷവുമായി ആത്മനിർവൃതി കണ്ടെത്തുന്നവരുടെ കൂത്തരങ്ങാണ്. ഈ സാഹചര്യത്തില്‍ പറയാന്‍ പറ്റുമോ എന്നറിയില്ല, എന്നാലും പറയാം... സംഗതി സേഫല്ല ഗയ്സ്...

തമാശയ്ക്കും കൗതുകത്തിനും അൽപ്പനേരത്തെ രസത്തിനുമപ്പുറം വൈറൽ ഫോട്ടോ ആപ്പുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി നിരവധിയാണ്. സൈബര്‍ ലോകത്തെ ഏറ്റവും വലിയ രഹസ്യമായ ഡാറ്റ ചോര്‍ച്ചയിലേക്കാണ് ആപ്പിലൂടെ നമ്മള്‍ മുഖം വച്ച് നല്‍കുന്നത്.

എഐ ടൂളുകളെ മെച്ചപ്പെടുത്താൻ ആവശ്യമായ ഡാറ്റയാണ് വളരെ സൗജന്യമായി നമ്മളീ ആപ്പുകൾക്ക് തീറെഴുതി കൊടുക്കുന്നത്. എത്ര പേർ ആപ്പ് ഉപയോഗിക്കുന്നോ അത്രയും മുഖങ്ങളെ എഐക്ക് പഠിക്കാൻ കിട്ടും. നമ്മള്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും, നമ്മുടെ മൊബൈല്‍ നമ്പറും ഈ മെയ്ല്‍ ഐഡിയും, എന്തിന് പറയണം, ഗൂഗിള്‍ ഉപയോഗിച്ചാണ് സൈന്‍ അപ്പ്‌ ചെയ്യുന്നതെങ്കില്‍ നമ്മുടെ പാസ്വേടുകള്‍ വരെ അവര്‍ ചോര്‍ത്തും. ഡാര്‍ക്ക് വെബ്ബില്‍ വില്പനക്ക് വയ്ക്കും.... അങ്ങനെ അങ്ങനെ അങ്ങനെ ത്രെട്ടുകള്‍ ഒരുപാടുണ്ട്.

നമ്മുടെ നാട്ടില്‍ വൈറലാകുന്ന ആദ്യ എഡിറ്റിംഗ് ആപ്പൊന്നുമല്ല ഈ ഫോട്ടോലാബ്. റെമിനി, ലെൻസ എഐ, ഫേസ് ആപ്പ്, പ്രിസ്മ എന്നിങ്ങനെ വൈറൽ ആപ്പുകൾ ഇഷ്ടംപോലെയുണ്ടായിട്ടുണ്ട്. വരും വൈറലാവും ആളിക്കത്തും പിന്നെയങ്ങ് അണയും. അതാണ് വൈറൽ ഫോട്ടോ ആപ്പുകളുടെ ഒരു രീതി ശാസ്ത്രം. കൗതുകവും പിന്നെ കാലങ്ങളായി മനസിൽ കൊണ്ടുനടന്ന സൗന്ദര്യ സങ്കൽപ്പങ്ങളോടുള്ള കൊതിയും ഒക്കെയാണ് ആളുകളെ ഈ ട്രെൻഡുകളിലേക്ക് ആകർഷിക്കുന്നത്. എന്തായാലും റിയലും വെർച്വലും കണ്ടാൽ തിരിയാത്ത ഒരു കാലമാണ് നമ്മുടെ പടിവാതില്‍ക്കൽ എത്തി നില്‍ക്കുന്നത്... ജാഗ്രതൈ...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More