പ്രധാനമന്ത്രി നാളെ നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ബുദ്ധ പൗർണമി ദിനത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതാണിത്. കൊവിഡ് ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് പ്രധാനമന്ത്രി ചില പ്രഖ്യാപനങ്ങൾ നടത്തിയേക്കും.
ലോക്ഡൗൺ ആരോഗ്യ പ്രവർത്തകരെ പ്രധാനമന്ത്രി അഭിവാദ്യങ്ങൾ അർപ്പിക്കും. കൊവിഡിൽ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ആദരവ് അര്‍പ്പിക്കും. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്യുന്നത്.