മന്ത്രിസഭാ പുനഃസംഘടന: ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ചതാണെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ച കാര്യമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച കാര്യങ്ങളെല്ലാം നേരത്തെ തീരുമാനിച്ചതാണെന്നും അനാവശ്യ വിവാദങ്ങള്‍ക്ക് നില്‍ക്കാതിരിക്കാന്‍ ഭരണത്തിലിരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. രണ്ടു കയ്യും കൂട്ടിയടിച്ചാലെ ശബ്ദമുണ്ടാവുകയുളളുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നത് അതുകൊണ്ടാണെന്നും കാനം പറഞ്ഞു. ആവശ്യമുളള കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മന്ത്രിസഭാ പുനഃസംഘടന മുന്‍ധാരണയനുസരിച്ച് നടക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ രണ്ട് പാര്‍ട്ടികളെ മന്ത്രിമാര്‍ മാറുമെന്നും എല്‍ഡിഎഫ് തീരുമാനിച്ച കാര്യങ്ങളുമായി മുന്നോട്ടുപോകും അതില്‍ വേറെ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഗണേഷ് കുമാറിനെ മന്ത്രിസഭയിലെടുക്കുമോ എന്ന ചോദ്യത്തിന് അതൊക്കെ നേരത്തെ തീരുമാനിച്ചതാണ് എന്നായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ മറുപടി. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More