സനാതന ധര്‍മ്മത്തില്‍ തൊട്ടുകൂടായ്മയുണ്ടെങ്കില്‍ അംഗീകരിക്കാനാവില്ല- മദ്രാസ് ഹൈക്കോടതി

ചെന്നൈ: സനാതന ധര്‍മ്മ തത്വങ്ങളില്‍ എവിടെയെങ്കിലും തൊട്ടുകൂടായ്മയുണ്ടെങ്കില്‍ അതൊരിക്കലും അംഗീകരിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. എല്ലാവര്‍ക്കും തുല്യ പൗരത്വമുളള രാജ്യത്ത് തൊട്ടുകൂടായ്മ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഭരണഘടനയുടെ 17-ാം അനുച്ഛേദം തൊട്ടുകൂടായ്മ ഇല്ലാതാക്കിയതാണെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു. സനാതന ധര്‍മ്മ വിവാദത്തില്‍ വിദ്യാര്‍ത്ഥികളുടെ ചിന്തകള്‍ പങ്കുവെക്കാന്‍ ആവശ്യപ്പെട്ട് ഒരു സര്‍ക്കാര്‍ ആര്‍ട്ട്‌സ് കോളേജ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍ ശേഷസായിയുടെ നിരീക്ഷണം. സനാതന ധര്‍മ്മം ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമുളളതാണെന്ന ധാരണ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷപ്രസംഗമായി മാറരുതെന്ന് ജസ്റ്റിസ് എന്‍ ശേഷസായി ഓര്‍മ്മിപ്പിച്ചു. മതവുമായി ബന്ധപ്പെട്ട പ്രസംഗങ്ങള്‍ ആരുടെയും വികാരം വ്രണപ്പെടുത്തുന്നതാവരുതെന്നും അദ്ദേഹം പറഞ്ഞു. 'അനന്തമായ കടമകളുടെ ഒരു കൂട്ടമാണ് സനാതന ധര്‍മ്മം. രാഷ്ട്രത്തോടും രാജാവിനോടുമുളള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടുമുളള കടമ, പാവപ്പെട്ടവരെ പരിപാലിക്കല്‍ തുടങ്ങി അനന്തമായ കര്‍ത്തവ്യങ്ങളുടെ ഒരു കൂട്ടമാണ് അത്'- കോടതി ചൂണ്ടിക്കാട്ടി. സനാതന ധര്‍മ്മം ഡെങ്കിലും മലേറിയയും പോലെ വേരോടെ ഉന്മൂലനം ചെയ്യേണ്ട ഒന്നാണ് എന്ന തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം.

Contact the author

National Desk

Recent Posts

National Desk 12 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More