അമേരിക്കന്‍ XL ബുളളി നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: അമേരിക്കന്‍ XL ബുളളി നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍. യുവാവിനെ കടിച്ചുകൊന്നതുള്‍പ്പെടെയുളള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ ബുളളി നായ്ക്കളെ നിരോധിക്കാനുളള തീരുമാനം. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കാണ് ഇക്കാര്യം അറിയിച്ചത്. സമൂഹത്തിന്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഈ വിഭാഗത്തിലുളള നായ്ക്കള്‍ ഭീഷണിയാണെന്നും നിലവില്‍ ഇത്തരം നായ്ക്കളെ വളര്‍ത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും റിഷി സുനക് പറഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച സ്റ്റോണലില്‍ അമേരിക്കന്‍ എക്‌സ് എല്‍ ബുളളി വിഭാഗത്തില്‍പ്പെടുന്ന രണ്ട് നായ്ക്കള്‍ ഒരു യുവാവിനെ ആക്രമിച്ചിരുന്നു. നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് വെളളിയാഴ്ച്ച മരണപ്പെട്ടു. ഈ നായ്ക്കളെ നിയന്ത്രണമില്ലാതെ തുറന്നുവിട്ടതിന് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഇതേ വിഭാഗത്തില്‍പ്പെട്ട നായ കഴിഞ്ഞയാഴ്ച്ച ബര്‍മിംഗ്ഹാമില്‍ പതിനൊന്നുകാരിയെ ആക്രമിച്ചിരുന്നു. പെണ്‍കുട്ടിക്കും രക്ഷിക്കാനെത്തിയ രണ്ട് യുവാക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇതോടെയാണ് അമേരിക്കന്‍ ബുളളി നായ്ക്കളെ നിരോധിക്കണമെന്ന ആവശ്യം ബ്രിട്ടനില്‍ ശക്തമായത്. ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവര്‍മാനാണ് ബുളളി നായ്ക്കള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഈ നായ്ക്കള്‍ അതീവ അപകടകാരിയും സമൂഹത്തിന് ഭീഷണിയുമാണെന്ന് മന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതോടെയാണ് അമേരിക്കന്‍ ബുളളി നായ്ക്കളെ നിരോധിക്കുമെന്ന് അറിയിച്ച് റിഷി സുനക് രംഗത്തെത്തിയത്. പരിപാലിക്കുന്നതിലെ തെറ്റ് കൊണ്ടല്ല നായ്ക്കള്‍ ആക്രമിക്കുന്നതെന്നും ഈ വിഭാഗത്തില്‍പ്പെടുന്ന നായ്ക്കളുടെ പൊതുസ്വഭാവമാണ് അതെന്നും റിഷി സുനക് പറഞ്ഞു. നിലവില്‍ ഈ ബ്രീഡിലുളള നായ്ക്കളെ വളര്‍ത്തുന്നവര്‍ ശ്രദ്ധിക്കണമെന്നും ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുളള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

International Desk

Recent Posts

International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More