പിണറായി വിജയന് അച്ഛന്റെ സ്ഥാനം, എഴുന്നേറ്റുനിന്നത് ബഹുമാനം കൊണ്ട്- ഭീമന്‍ രഘു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവന്‍ എഴുന്നേറ്റ് നിന്ന് കേട്ട സംഭവത്തില്‍ വിശദീകരണവുമായി നടന്‍ ഭീമന്‍ രഘു. മുഖ്യമന്ത്രിയെ താന്‍ അച്ഛന്റെ സ്ഥാനത്താണ് കാണുന്നതെന്നും അദ്ദേഹത്തോടുളള ബഹുമാനംകൊണ്ടാണ് പ്രസംഗം മുഴുവന്‍ എഴുന്നേറ്റ് നിന്ന് കേട്ടതെന്നും ഭീമന്‍ രഘു പറഞ്ഞു.

'അദ്ദേഹം ഏത് പ്രോഗ്രാമിന് വന്നാലും എവിടെയുണ്ടെങ്കിലും ബാക്ക് സീറ്റിലാണെങ്കിലും ഫ്രണ്ട് സീറ്റിലാണെങ്കിലും ഞാന്‍ എഴുന്നേറ്റ് നില്‍ക്കും. കാരണം ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. നല്ലൊരു അച്ഛനാണ് അദ്ദേഹം, നല്ലൊരു മുഖ്യമന്ത്രിയും നല്ലൊരു കുടുംബനാഥനുമാണ്. എന്റെ അച്ഛന്റെ രീതിയുമായൊക്കെ നല്ല സാമ്യമുണ്ടെന്ന് തോന്നാറുണ്ട് '- ഭീമന്‍ രഘു പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് കൗതുകകരമായ സംഭവം നടന്നത്. വ്യാഴാഴ്ച്ച വൈകുന്നേരമായിരുന്നു ചലച്ചിത്ര പുരസ്‌കാര വിതരണം നടന്നത്. കുഞ്ചാക്കോ ബോബനും വിന്‍സി അലോഷ്യസുമുള്‍പ്പെടെ അവാര്‍ഡ് ജേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചതോടെയാണ് ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത്. മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും അദ്ദേഹം എഴുന്നേറ്റ് നിന്നു. പ്രസംഗം കഴിഞ്ഞപ്പോള്‍ പുഞ്ചിരിയോടെ കയ്യടിയും നല്‍കിയാണ് കസേരയിലിരുന്നത്. 

രണ്ടുമാസം മുന്‍പാണ് ഭീമന്‍ രഘു ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. അന്ന് എകെജി സെന്റര്‍ സന്ദര്‍ശിച്ച നടന്‍ ചെങ്കൊടി പുതച്ച്, സഖാക്കളെ മുന്നോട്ട് എന്ന പ്രശസ്ത ഗാനം ആലപിക്കുന്ന വീഡിയോ വൈറലായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 11 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More