അര്‍ണബ് ഗോസ്വാമിയുള്‍പ്പെടെ 14 വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിച്ച് 'ഇന്ത്യ'

ഡല്‍ഹി: വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന നാല് ചാനലുകളെയും 14 അവതാരകരെയും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് പ്രതിപക്ഷ സഖ്യമായ ഇന്ത്യ. റിപ്പബ്ലിക് ഭാരത്, ടൈംസ് നൗ, സുദര്‍ശന്‍ ടിവി, ദൂരദര്‍ശന്‍ എന്നീ ചാനലുകളാണ് പ്രതിപക്ഷ സഖ്യം ബഹിഷ്‌കരിക്കുന്നത്. പ്രതിപക്ഷ കക്ഷികളോട് ശത്രുതാമനോഭാവം വെച്ചുപുലര്‍ത്തുന്ന ചാനലുകളെയും വാര്‍ത്താ അവതാരകരെയും ബഹിഷ്‌കരിക്കാന്‍ ഇന്ത്യാ സഖ്യത്തിന്റെ ആദ്യ ഏകോപന സമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ബഹിഷ്‌കരിക്കുന്ന വാര്‍ത്താ അവതാരകരുടെ പട്ടികയും പുറത്തുവിട്ടു. പട്ടികയിലുളള അവതാരകരുടെ പരിപാടികളിലേക്ക് ഇന്ത്യാ സഖ്യത്തിന്റെ പ്രതിനിധികളെ അയക്കേണ്ടതില്ല എന്നാണ് ഏകോപന സമിതിയുടെ തീരുമാനം. 

റിപ്ലബ്ലിക് നെറ്റ് വര്‍ക്കിന്റെ അര്‍ണബ് ഗോസ്വാമി, ആജ് തക് ചാനലിന്റെ സുധീര്‍ ചൗധരി, ചിത്രാ ത്രിപാഠി,  ന്യൂസ് 18 ഹിന്ദിയുടെ അമീഷ് ദേവ്ഗണ്‍, അമന്‍ ചോപ്ര, ആനന്ദ് നരസിംഹന്‍, ടൈംസ് നൗവിന്റെ നവികാ കുമാര്‍, ഇന്ത്യാ ടുഡൈയുടെ ഗൗരവ് സാവന്ത്, ശിവ് അരൂര്‍, ടൈംസ് നൗ നവ്ഭാരതിന്റെ സുശാന്ത് സിന്‍ഹ, ഇന്ത്യാ 24-ന്റെ റൂബിക ലിയാഖത്ത്, ഇന്ത്യാ ടിവിയുടെ പ്രാചി പരാശര്‍, ഇന്ത്യാ എക്‌സ്പ്രസിന്റെ അദിതി ത്യാഗി, ദൂരദര്‍ശന്റെ അശോക് ശ്രീവാസ്തവ് എന്നിവരെ ബഹിഷ്‌കരിക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വാര്‍ത്തകളെ വര്‍ഗീയ വിഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുകയും പക്ഷപാതപരമായി അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ജനങ്ങളെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കുന്നുവെന്നും ഇന്ത്യ സഖ്യം ആരോപിക്കുന്നു. തുടക്കത്തില്‍ ഏതാനും മാസങ്ങള്‍ മാത്രമായിരിക്കും ബഹിഷ്‌കരണം. ഇന്ത്യാ സഖ്യം അവതാരകരെ നിരീക്ഷിച്ചുകൊണ്ടിരിക്കും. ഇവരുടെ സമീപനത്തില്‍ മാറ്റമുണ്ടെങ്കില്‍ തീരുമാനം പുനപ്പരിശോധിക്കും. ഒരു പുരോഗതിയുമില്ലെങ്കില്‍ ഇത്തരം ചാനലുകള്‍ക്ക് പരസ്യങ്ങള്‍ നിഷേധിക്കുന്നതടക്കമുളള തീരുമാനങ്ങളിലേക്ക് കടക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 4 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More