സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചന; സി ബി ഐ അന്വേഷണം വേണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ ഗൂഢാലോചന നടന്നെന്ന സി ബി ഐ റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സി ബി ഐയുടെ റിപ്പോര്‍ട്ടില്‍ ഒരു യുഡിഎഫ് നേതാവിനെക്കുറിച്ചുപോലും പരാമര്‍ശമില്ലെന്നും മുഖ്യമന്ത്രി തീരുമാനിക്കുന്ന അന്വേഷണം വേണ്ടെന്നാണ് തങ്ങള്‍ പറഞ്ഞതെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഗൂഢാലോചനയില്‍ അന്വേഷണം വേണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്കു കീഴിലുളള അന്വേഷണം വേണ്ടെന്നാണ് പറഞ്ഞത്. യുഡിഎഫ് കണ്‍വീനര്‍ അത് പറഞ്ഞപ്പോള്‍ ആശയക്കുഴപ്പമുണ്ടായി. കേസ് സി ബി ഐ അന്വേഷിക്കണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാട്. മുഖ്യമന്ത്രി ഒന്നാംപ്രതിയാകേണ്ട കേസ് അദ്ദേഹത്തിന് കീഴിലുളള പൊലീസ് എങ്ങനെയാണ് അന്വേഷിക്കുക. സി ബി ഐ അന്വേഷണം നടന്നില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകും. അന്വേഷണത്തെ ഭയപ്പെടേണ്ട സാഹചര്യം യുഡിഎഫിനില്ല'- വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സോളാര്‍ ഗൂഢാലോചനയില്‍ അന്വേഷണം വേണ്ടെന്ന യുഡിഎഫ് നിലപാട് അവസരവാദമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. 'സോളാറില്‍ പുതിയ വിവരങ്ങള്‍ പുറത്തുവരുന്നു. ഇതില്‍ അന്വേഷണം വന്നാല്‍ യുഡിഎഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരുമെന്ന് അവര്‍ക്കറിയാം. ഇടതുപക്ഷത്തിനെതിരായ നീക്കം അവരെതന്നെ തിരിഞ്ഞുകുത്തുകയാണ്. അന്വേഷണം വന്നാല്‍ ആഭ്യന്തര കലാപമുണ്ടാകുമെന്ന് യുഡിഎഫ് ഭയക്കുന്നു. അതുകൊണ്ടാണ് അന്വേഷണം വേണമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന് പറയുന്നത്'- എന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More