ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

കോഴിക്കോട്:  മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കുന്നമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അദ്ദേഹത്തെ വെറുതെ വിട്ടത്. നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നപ്പോള്‍ ആശുപത്രി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തെന്നാണ് ഗ്രോ വാസുവിനെതിരായ കേസ്. സംഭവത്തില്‍ ഗ്രോ വാസു കുറ്റക്കാരനല്ലെന്നും പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്ക്യുഷന്‍ പരാജയപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഗ്രോ വാസുവിനെ വെറുതെ വിട്ടത്. 2016 നവംബര്‍ 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജൂലൈ 29-ന് അറസ്റ്റിലായ അന്നുമുതല്‍ ഒന്നര മാസമായി ഗ്രോ വാസു ജയിലില്‍ കഴിയുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കോടതി ജാമ്യം അനുവദിച്ചെങ്കിലും ഗ്രോ വാസു ജാമ്യമെടുക്കാനോ പിഴയടയ്ക്കാനോ തയാറായില്ല. ഭരണകൂടത്തോടുളള പ്രതിഷേധം രേഖപ്പെടുത്താനായി അദ്ദേഹം ജയില്‍വാസം തെരഞ്ഞെടുക്കുകയായിരുന്നു. ഗ്രോ വാസുവിനെതിരെ പൊലീസെടുത്ത കേസ് കോടതി തളളി. ഐപിസി സെക്ഷന്‍ 283,143, 147 വകുപ്പുകള്‍ പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. 20 പേരാണ് കേസില്‍ കൂട്ടുപ്രതികളായി ഉണ്ടായിരുന്നത്. ഇവരില്‍ 17 പേരെയും കോടതി നടപടികളുമായി സഹകരിച്ചതിനാല്‍ നേരത്തെ വിട്ടയച്ചിരുന്നു. രണ്ടുപേരെ 200 രൂപ പിഴയടപ്പിച്ച് വിട്ടു. ഗ്രോ വാസു മാത്രമാണ് പിഴയടയ്ക്കാനോ ജാമ്യമെടുക്കാനോ തയാറാവാതിരുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്ത് കോഴിക്കോട് സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More