കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപാ വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് ആയഞ്ചേരിയില്‍ മരിച്ച രോഗിയുടെ പരിശോധനാ ഫലം പോസിറ്റീവായി. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുളള നാലുപേരുടെയും ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്. കോഴിക്കോട്ട് രണ്ട് അസ്വഭാവിക പനി മരണങ്ങള് ഉണ്ടായ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മരുതോങ്കര, തിരുവളളൂര്‍ പ്രദേശവാസികളാണ് നിപാ വൈറസ് ബാധിച്ച് മരിച്ചത്. ആദ്യ മരണം ഓഗസ്റ്റ് 30-നായിരുന്നു. രണ്ടാമത്തെയാള്‍ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മരണപ്പെട്ടത്. ആദ്യം മരിച്ചയാളുടെ ഭാര്യ, പത്തുമാസവും ഒന്‍പത് വയസും പ്രായമുളള മക്കള്‍, ബന്ധുവായ ഇരുപത്തിരണ്ടുകാരന് എന്നിവരാണ് ചികിത്സയിലുളളത്. ഒന്‍പതുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. കുട്ടി ഐസിയു വെന്റിലേറ്ററിലാണ്.