ക്ഷേത്രപരിസരത്ത് ആര്‍എസ്എസിന്റെ ആയുധപരിശീലനം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ക്ഷേത്രപരിസരം ആയുധ പരിശീലനത്തിനും മാസ് ട്രില്ലിനുമായി ഉപയോഗിക്കുന്നത് കര്‍ശനമായി തടയണമെന്ന് ഹൈക്കോടതി. തിരുവനന്തപുരം ശാര്‍ക്കര ദേവീക്ഷേത്ര പരിസരം കയ്യേറി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തുന്നുവെന്ന് ആരോപിച്ച് ഭക്തരായ കെ വിജയകുമാര്‍, ജി വ്യാസന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ക്ഷേത്രപരിസരത്ത് ആയുധപരിശീലനവും മാസ് ട്രില്ലും തടഞ്ഞുകൊണ്ടുളള ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ക്കും ശാര്‍ക്കര ദേവീക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കും കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അനില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

ആര്‍എസ്എസിന്റെ ആയുധ പരിശീലനവും അഭ്യാസങ്ങളും ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കാണിച്ചാണ് സമീപവാസികളായ വ്യാസനും വിജയകുമാറും കോടതിയെ സമീപിച്ചത്. അധികാരികളുടെ അനുമതിയില്ലാതെയാണ് ക്ഷേത്രത്തില്‍ ആയുധപരിശീലനം നടത്തുന്നത്, ക്ഷേത്ര പരിസരത്ത് പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ബുദ്ധിമുട്ടുണ്ടാക്കുന്നു, ക്ഷേത്രത്തിന്റെ വിശുദ്ധിയെയും ദൈവികതയെയും ഇത് ബാധിക്കുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ക്ഷേത്രപരിസരത്ത് ആയുധ പരിശീലനം നടത്തുന്നില്ലെന്നും കേസ് തീര്‍ത്തും രാഷ്ട്രീയ പ്രേരിതവും അപകീര്‍ത്തിപ്പെടുത്താനുളളതുമാണെന്ന് ആര്‍എസ്എസ് കോടതിയില്‍ വാദിച്ചു. 2021 മാര്‍ച്ച് 30-ന് ക്ഷേത്രപരിസരത്ത് ആര്‍എസ്എസിന്റെ ആയുധപരിശീലനമുള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നത് സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More