ചാണ്ടീ ഉമ്മന്‍, ഒപ്പമുളളവര്‍ തന്നെയാണ് നിങ്ങളുടെ ശത്രുക്കള്‍, സോളാര്‍ കേസിനു പിന്നില്‍ കോണ്‍ഗ്രസുകാര്‍- കെടി ജലീല്‍

തിരുവനന്തപുരം: സോളാര്‍ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി കെ ടി ജലീല്‍ എംഎല്‍എ. സോളാര്‍ ഗൂഢാലോചനാക്കേസിനു പിന്നില്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് കെ ടി ജലീല്‍ പറഞ്ഞു. നിങ്ങളുടെ ശത്രുക്കള്‍ നിങ്ങള്‍ക്കൊപ്പം ഇരിക്കുന്നവര്‍ തന്നെയാണെന്ന് കെ ടി ജലീല്‍ ചാണ്ടി ഉമ്മനോട് പറഞ്ഞു. വ്യക്തിഹത്യയോട് യോജിക്കാത്തവരാണ് ഇടതുപക്ഷത്തുളളവരെന്നും കേരളത്തിലെ പല വിവാദങ്ങളുടെയും അടിവേര് ചികഞ്ഞാല്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിലാണ് എത്തിനില്‍ക്കുകയെന്നും ജലീല്‍ പറഞ്ഞു. 

'ഐഎസ്ആര്‍ഒ ചാരക്കേസിനുശേഷം കോണ്‍ഗ്രസുകാര്‍ ഉണ്ടാക്കിയതാണ് സോളാര്‍ കേസ്. അതിന്റെ ശില്‍പ്പികളും പിതാക്കന്മാരും കോണ്‍ഗ്രസുകാര്‍ തന്നെയാണ്. സോളാര്‍ രക്തത്തില്‍ ഇടതുപക്ഷത്തിന് പങ്കില്ല. ഇടതുപക്ഷത്തിന് രാഷ്ട്രീയ എതിരാളികളെയുളളു. രാഷ്ട്രീയ ശത്രുക്കളില്ല. രാഷ്ട്രീയ ശത്രുക്കള്‍ ഉമ്മന്‍ചാണ്ടിയുടെ പാളയത്തില്‍ തന്നെയാണ് ഉളളത്. സോളാര്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവന്നത് കോണ്‍ഗ്രസുകാരാണ്. സോളാറില്‍ സിപിഎമ്മിന് എന്ത് പങ്കാണുളളത്?  വ്യക്തിഹത്യയോട് യോജിക്കാത്ത പാര്‍ട്ടിയാണ് സിപിഎം. അതിന് പിണറായി വിജയന്‍ കൂട്ടുനില്‍ക്കില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സോളാറില്‍ ഇടത് മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനം പരിശോധിക്കണം. കത്ത് പുറത്തുവിട്ടത് പാര്‍ട്ടി ബന്ധമുളള മാധ്യമങ്ങളല്ല. സിബി ഐയുടെ റിപ്പോര്‍ട്ടില്‍ എവിടെയെങ്കിലും ഇടതുസര്‍ക്കാരിന്റെ ഗൂഢാലോചനയെക്കുറിച്ച് പറയുന്നുണ്ടോ? ഉമ്മന്‍ചാണ്ടിയുടെ സ്റ്റാഫിനെ നീക്കിയത് പിണറായി ആണോ? ഉമ്മന്‍ചാണ്ടിയുടെ ഗണ്‍ മാന്‍ സലീം രാജിനെ അറസ്റ്റ് ചെയ്തത് യുഡിഎഫിന്റെ കാലത്താണ്. ശിവരാജന്‍ കമ്മീഷനെ നിയോഗിച്ചത് യുഡിഎഫാണ്. റിപ്പോര്‍ട്ട് നാട്ടില്‍ പാട്ടാക്കിയതും യുഡിഎഫാണ്. അതില്‍ എല്‍ഡിഎഫിന് ഒരു പങ്കുമില്ല. ഈ രക്തത്തില്‍ ഞങ്ങള്‍ക്കല്ല, നിങ്ങള്‍ക്കാണ് പങ്ക്'- കെ ടി ജലീല്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More