ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ പേരുമാറ്റി ഭാരതം എന്നാക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ജി 20 ഉച്ചകോടിയിലെ പ്രധാന വേദിയില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്ന് പ്രദര്‍ശിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രഗതി മൈതാനത്തെ ഭാരത് മണ്ഡലത്തില്‍ ലോകനേതാക്കളുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഉദ്ഘാടനത്തിലാണ് മോദിയുടെ ഇരിപ്പിടത്തിനു മുന്നില്‍ ഭാരത് എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ചത്.
ദേശീയ പതാകയും ഇതിനൊപ്പം വെച്ചിട്ടുണ്ട്. ജി20 ഉച്ചകോടിക്കെത്തുന്ന ലോകനേതാക്കള്‍ക്ക് രാഷ്ട്രപതി നല്കുന്ന വിരുന്നിനുളള ക്ഷണക്കത്തില്‍ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് ഉപയോഗിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലും ഭാരത് എന്ന ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഈ മാസം അവസാനം നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയെ ഭാരത് എന്ന് പുനര്‍നാമകരം ചെയ്യുന്നതിനുളള പ്രമേയം പാസാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്ത്യ അതായത് ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് എന്നാണ് ഭരണഘടനയില്‍ പറയുന്നത്. എന്നാല്‍ ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാര്‍ നല്‍കിയതാണെന്നും സ്വാതന്ത്ര്യത്തിനു മുന്പുളള കാലത്തിന്റെ നീക്കിയിരിപ്പായ ഈ പേര് ഉപേക്ഷിക്കണമെന്നുമാണ് ബിജെപിയുടെ വാദം.