പുതുപ്പളളിയിലെ ഫലം ലോക്‌സഭയില്‍ ആവര്‍ത്തിക്കാന്‍ ബൂത്തുതല പ്രവര്‍ത്തനം വേണം- കെ മുരളീധരന്‍

കോഴിക്കോട്: പുതുപ്പളളി ഉപതെരഞ്ഞെടുപ്പ് ഫലം ലോക്‌സഭയിൽ ആവർത്തിക്കണമെങ്കിൽ ബൂത്തുതലത്തിൽ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പുതുപ്പളളിയിലെ വിജയം പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഊർജ്ജം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഓണം പട്ടിണി ഓണമാക്കിയ സർക്കാരിനെതിരായ പ്രതിഷേധവും മരണശേഷവും ഉമ്മൻചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വേട്ടയാടിയതിലുളള പ്രതിഷേധവും വോട്ടെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് കെ മുരളീധരൻ വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'ഏഴുലക്ഷം പേർക്ക് കിറ്റ് കൊടുക്കുമെന്ന് പറഞ്ഞിട്ട് ആറുലക്ഷം പേർക്കുപോലും ഓണത്തിന് കിറ്റ് കിട്ടിയില്ല. ഓണം കഴിഞ്ഞപ്പോൾ കിറ്റ് വേണ്ടെന്ന് തന്നെ ചിലർ തീരുമാനിച്ചു. അവർക്ക് അപമാനിക്കപ്പെട്ടതുപോലെ തോന്നിയിട്ട്. കോഴിക്കോട് ജില്ലയിൽ തന്നെ മുവായിരത്തോളം പേർ അങ്ങനൊരു തീരുമാനമെടുത്തു. അഴിമതിയില്ലാത്ത സർക്കാരാണ് തന്റേതെന്ന് മുഖ്യമന്ത്രി തുടക്കം മുതൽ പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എ സി മൊയ്തീനെതിരായ അന്വേഷണവും അറസ്റ്റിന്റെ വക്കിലെത്തുന്ന സാഹചര്യവുമൊക്കെ ഉണ്ടായത്. സർക്കാരിനെതിരായ വികാരം കൂടിയായപ്പോൾ റെക്കോർഡ് ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ചു'- കെ മുരളീധരൻ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 23 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More