ചാണ്ടി ഉമ്മനെ ജനങ്ങൾ ഉമ്മൻചാണ്ടിയുടെ പ്രതിരൂപമായി കണ്ടെന്ന് സാദിഖലി തങ്ങൾ; ഭരണവിരുദ്ധ വികാരമുണ്ടായെന്ന് കുഞ്ഞാലിക്കുട്ടി

പുതുപ്പളളി: ചാണ്ടി ഉമ്മനെ ഉമ്മന്‍ചാണ്ടിയുടെ പ്രതിരൂപമായി കണ്ടാണ് ജനങ്ങള്‍ വോട്ടുചെയ്തതെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍. അതുകൊണ്ടാണ് ഇത്രയും ഭൂരിപക്ഷം ലഭിച്ചതെന്നും പുതുപ്പളളിയില്‍ ഭരണവിരുദ്ധ വികാരവും പ്രതിഫലിച്ചിട്ടുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ വമ്പിച്ച ഭൂരിപക്ഷം നേടി മുന്നേറുന്നതിനിടെ മാധ്യമങ്ങളോടാണ് സാദിഖലി തങ്ങളുടെ പ്രതികരണം. 

ഇടതുസര്‍ക്കാരിന്റെ ഭരണത്തിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിസ്മയിപ്പിക്കുന്ന വിജയമാണിതെന്നും ഈ വിജയം യുഡിഎഫിന്റെ ആത്മവിശ്വാസം കൂട്ടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ മരണശേഷമാണ് അദ്ദേഹം നിരപരാധിയാണെന്ന് ലോകം അറിഞ്ഞതെന്നും വേദനനിറഞ്ഞ വികാരമായി ഉമ്മന്‍ചാണ്ടി മാറിയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇടതുപക്ഷം ഉമ്മന്‍ചാണ്ടിയോട് ചെയ്ത നെറികേടുകള്‍ക്ക് കേരളം നല്‍കിയ  മറുപടിയാണ് പുതുപ്പളളിയിലെ ചാണ്ടി ഉമ്മന്റെ വിജയമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. സഖാക്കള്‍ക്കുകൂടി വേണ്ടാത്ത ഭരണം അവസാനിപ്പിക്കാന്‍ പിണറായി വിജയന്‍ ഇനിയെന്തിനാണ് താമസിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

നാല്‍പ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇപ്പോള്‍ ചാണ്ടി ഉമ്മന് ലഭിച്ചിരിക്കുന്നത്. 72,946 വോട്ടുകളാണ് യുഡിഎഫിന്. എല്‍ഡിഎഫിന് 32,886 വോട്ടും എന്‍ഡിഎയ്ക്ക് 5654 വോട്ടുമാണ് ലഭിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 17 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More