ഉദയനിധിയുടെ പരാമര്‍ശം വളച്ചൊടിച്ചു; ബിജെപി ഐടി സെല്‍ മേധാവിക്കെതിരെ കേസ്‌

ചെന്നൈ: തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ അപവാദപ്രചാരണം നടത്തിയതിന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ കേസ്. ഉദയനിധിയുടെ സനാതന ധര്‍മ്മ പരാമര്‍ശത്തെ വംശഹത്യക്കുളള ആഹ്വാനമായി വളച്ചൊടിച്ചെന്ന പരാതിയില്‍ ട്രിച്ചി പൊലീസാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ട്രിച്ചി സൗത്ത് ജില്ലയിലെ ഡിഎംകെ നേതാവ് കെ എ വി ദിനകരന്റെ പരാതിയിലാണ് നടപടി. കലാപാഹ്വാനമടക്കമുളള വകുപ്പുകളാണ് അമിത് മാളവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. 

ഉദയനിധി സ്റ്റാലിന്റെ തല വെട്ടാന്‍ ആഹ്വാനം ചെയ്ത യുപിയിലെ സന്യാസിക്കെതിരെയും തമിഴ്‌നാട് പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തിട്ടുണ്ട്. ഡിഎംകെ മധുര ലീഗല്‍ വിങ് കണ്‍വീനര്‍ ജെ. ദേവസേനന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഉദയനിധിയുടെ തല വെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്നാണ് സന്യാനി പറഞ്ഞത്. ഇയാള്‍ പ്രതീകാത്മകമായി ഉദയനിധിയുടെ ചിത്രത്തിന്റെ തല വെട്ടുകയും ചിത്രം കത്തിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ചെന്നൈയില്‍ പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്റെ പരിപാടിയിലാണ് ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശം നടത്തിയത്. സനാതന ധര്‍മ്മം ഡെങ്കിപ്പനിയും മലേറിയയും പോലെയാണെന്നും അതിനെ എതിര്‍ക്കുകയല്ല, പൂര്‍ണമായും ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നുമാണ് ഉദയനിധി പറഞ്ഞത്. സനാതന ധര്‍മ്മം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും മന്ത്രി പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More