വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും പറ്റാത്ത രീതിയില്‍ വര്‍മ്മന്‍ ഹിറ്റായി; ജയിലറിലെ കഥാപാത്രത്തെക്കുറിച്ച് വിനായകന്‍

നെല്‍സണ്‍ ദിലീപ് കുമാര്‍- രജനീകാന്ത് ചിത്രം ജയിലറിന്റെ വിജയത്തില്‍ ആദ്യമായി പ്രതികരിച്ച് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ വിനായകന്‍. സണ്‍ പിക്‌ച്ചേഴ്‌സ് പുറത്തുവിട്ട വീഡിയോയിലാണ് നടന്‍ സിനിമയെക്കുറിച്ച് ആദ്യമായി പ്രതികരിച്ചത്. വീഡിയോയില്‍ ജയിലറിലേക്ക് വന്നതിനെക്കുറിച്ചും രജനീകാന്തിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും വിനായകന്‍ സംസാരിച്ചു. 'മനസിലായോ നാന്‍ താന്‍ വര്‍മ്മന്‍, വണക്കം' എന്നുപറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. 

'പത്തുപതിനഞ്ച് ദിവസമായി ഞാന്‍ കാടിനുളളിലായിരുന്നു. ഫോണൊക്കെ കട്ടായിരുന്നു. തിരിച്ചുവന്നപ്പോള്‍ ഒരുപാട് മിസ്ഡ് കോളുകള്‍ കണ്ടു. മാനേജര്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു. രജനീകാന്ത് ഹീറോ ആയുളള ചിത്രമാണ്. നെന്‍സണ്‍ ആണ് സംവിധായകന്‍ എന്ന്. ഇനി ഒന്നും കേള്‍ക്കേണ്ട കാര്യമില്ല. രജനീകാന്തിന്റെ ചിത്രമല്ലേ. നെല്‍സണെയും എനിക്കറിയാം. നെല്‍സണ്‍ കഥയുടെ ഒരു സ്ട്രക്ച്ചര്‍ പറഞ്ഞു. നിങ്ങളാണ് മെയിന്‍ വില്ലനെന്നും'- വിനായകന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

രജനീകാന്തുമൊത്തുളള എക്പീരിയന്‍സ് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും അദ്ദേഹമാണ് വര്‍മ്മന്‍ എന്ന തന്റെ കഥാപാത്രം വിജയിക്കാന്‍ കാരണമെന്നും വിനായകന്‍ പറഞ്ഞു. വര്‍മ്മന്‍ എന്ന കഥാപാത്രത്തെക്കുറിച്ചു മാത്രമാണ് നെല്‍സണ്‍ പറഞ്ഞതെന്നും സ്‌ക്രിപ്റ്റ് താന്‍ കേട്ടിരുന്നില്ലെന്നും വിനായകന്‍ പറഞ്ഞു. സ്വപ്‌നത്തില്‍ പോലും യോസിക്കലെ സാര്‍ എന്നൊരു ഡയലോഗ് സിനിമയിലുണ്ടെന്നും അതുപോലെ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത രീതിയില്‍ സിനിമ ഹിറ്റായെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 4 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More