'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

ചെന്നൈ: ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടമായ ആളാണ് താനെന്ന് നടന്‍ ധനുഷ്. അഭിനയം അറിയാത്ത കാലം മുതല്‍ അദ്ദേഹത്തിന്റെ ഈണങ്ങളാണ് തനിക്ക് വഴികാട്ടിയതെന്നും ഇപ്പോള്‍ തന്റെ ആഗ്രഹം സഫലമാകാന്‍ പോവുകയാണെന്നും ധനുഷ് പറഞ്ഞു. ഇളയരാജയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് ധനുഷ് ഇക്കാര്യം പറഞ്ഞത്. അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ കമല്‍ ഹാസനും ഇളയരാജയും ചേര്‍ന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഇളയരാജ സാറിന്റെ പാട്ടുകള്‍ കേട്ട് ഉറങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍. രണ്ടുപേരുടെ ജീവചരിത്രം സിനിമയാക്കി അതില്‍ അഭിനയിക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ഒന്ന് രജനീകാന്ത്, മറ്റൊന്ന് ഇളയരാജ. ഒന്ന് സാധ്യമാവുകയാണ്. ഞാന്‍ ഇളയരാജ സാറിന്റെ ഭക്തനാണ്, ആരാധകനാണ്. ഞാന്‍ ഏറ്റെടുത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് എല്ലാവരും പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സംഗീതം എന്നെ വഴിനടത്തും. എങ്ങനെ അഭിനയിക്കണമെന്ന് പറഞ്ഞുതരും. അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്ന കാലം മുതല്‍ ഇപ്പോള്‍ വരെ ഇളയരാജ സാര്‍ കൂടെയുണ്ട്. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അംഗീകാരമാണ് എനിക്ക് ലഭിച്ച അവസരം'- ധനുഷ് പറഞ്ഞു.

ശ്രീറാം ഭക്തിസാരന്‍, സികെ പത്മകുമാര്‍, വരുണ്‍ മാതൂര്‍, സൗരഭ് മിശ്ര, ഇളംപതിരി ഗജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇളയരാജ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More