ചാണ്ടി ഉമ്മന് ലഭിക്കുന്ന ഓരോ വോട്ടും ഉമ്മന്‍ചാണ്ടിക്കുളളത് കൂടിയാണ്- രമേശ് ചെന്നിത്തല

ജീവിച്ചിരുന്ന ഉമ്മന്‍ചാണ്ടിയേക്കാള്‍ മരണമടഞ്ഞ ഉമ്മന്‍ചാണ്ടിയെയാണ് ഇടതുപക്ഷം ഭയപ്പെടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്രത്തോളം വേട്ടയാടപ്പെട്ട കുടുംബം സംസ്ഥാന രാഷ്ട്രീയത്തില്‍ വേറെയില്ലെന്നും ചാണ്ടി ഉമ്മന് ലഭിക്കുന്ന ഓരോ വോട്ടും ഉമ്മന്‍ ചാണ്ടിക്കുകൂടെയുളളതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ സൈബര്‍ സഖാക്കളുടെ ഒളിഞ്ഞും തെളിഞ്ഞുമുളള ആക്രമണം സിപിഎമ്മിനുതന്നെ ബൂമറാങ്ങാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ഇതുവരെ ലഭിച്ചതിനെ മറികടക്കുമെന്ന കാര്യം ഉറപ്പാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

രമേശ് ചെന്നിത്തലയുട കുറിപ്പ്‌

പുതുപ്പള്ളിയിൽ പിണറായി സർക്കാരിനെതിരായ ജനവികാരം പ്രതിഫലിക്കും

കേരളമാകെ ജനവിരുദ്ധ സർക്കാരിനെതിരായ വികാരം പ്രകടമാണ്. അത് മറികടക്കാൻ പിണറായിക്കും കൂട്ടർക്കും കഴിയില്ല. ചാണ്ടി ഉമ്മൻ്റെ ഭൂരിപക്ഷം എത്രകണ്ട് കുറക്കാമെന്ന ഗവേഷണമാണ് ഇപ്പോൾ ഇടത്പക്ഷത്ത് നടക്കുന്നത്. ഉമ്മൻ ചാണ്ടിക്കെതിരെ നേരിട്ടും സൈബർ സഖാക്കളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം സി പി എമ്മിന് തന്നെ ബൂമറാങ്ങാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ മരണമടഞ്ഞ ഉമ്മർ ചാണ്ടിയെ ഇടത് പക്ഷം ഭയപ്പെടുന്നത്. ഇത്രത്തോളം വേട്ടയാടപ്പെട്ട കുടുംബം സംസ്ഥാന രാഷ്ട്രീയത്തിൽ വേറെയില്ല.

ചാണ്ടി ഉമ്മന് ലഭിക്കുന്ന ഒരോ വോട്ടും ഉമ്മൻ ചാണ്ടിക്കുള്ളത് കൂടിയാണ്. അത് കൊണ്ട് തന്നെ ഭൂരിപക്ഷം ഇത് വരെ ലഭിച്ചതിനെ മറികടക്കുന്നെ കാര്യം ഉറപ്പാണ്. ഇലക്ഷൻ പ്രചരണം തുടങ്ങിയ നാൾ മുതൽ പുതുപള്ളിയിൽ പ്രചരണത്തിനുണ്ടായിരുന്ന ആളെന്ന നിലക്കും ദീർഘകാലം എം പി യായിരുന്ന മണ്ഡലമെന്ന നിലക്കും എനിക്ക് ബോധ്യപ്പെട്ട ഒരു കാര്യം ഇത്രയേറെ വികസനമെത്തിയ മണ്ഡലം ചുരുക്കമാണ്. ഉമ്മൻ ചാണ്ടി അത്രത്തോളം മണ്ഡലത്തേയും ജനങ്ങളേയും സ്നേഹിച്ചിരുന്നു. പുതുപള്ളിയിലെ മുക്കും മൂലയിലും അത്പ്രകടമാണ്.

 ഉമ്മൻ ചാണ്ടിയുടെ സ്മരണ ഉറങ്ങുന്ന പുതുപള്ളിയിൽ ചാണ്ടി ഉമ്മന് ചരിത്രം വിജയം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Social Post

കേരളത്തേക്കാള്‍ നീളമുള്ള ഗുഹ

More
More
Web Desk 19 hours ago
Social Post

ഒന്നരക്കോടിയ്ക്ക് സ്കോട്ട്ലന്‍ഡില്‍ ഒരു ദ്വീപ്‌ സ്വന്തമാക്കാം

More
More
Web Desk 20 hours ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 1 day ago
Social Post

ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

More
More
Web Desk 1 day ago
Social Post

മെയ് ഡേയും മെയ് ഡേ മുന്നറിയിപ്പും

More
More
Web Desk 1 day ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More