ഇമ്രാൻ ഖാന്റെ തടവുശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി; എന്നാലും ജയില്‍മോചിതനാകില്ല

തോഷഖാന അഴിമതി കേസില്‍ ജയിലിൽ കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കേസ് ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന (2018–2022) കാലത്തു വിദേശത്തുനിന്നു ലഭിച്ച 14 കോടി പാക്കിസ്ഥാൻ രൂപ (5.25 കോടി ഇന്ത്യൻ രൂപ) വിലവരുന്ന സമ്മാനങ്ങ‌ൾ കുറഞ്ഞവിലയ്ക്കു സർക്കാർ ഖജനാവിൽനിന്നു ലേലത്തിൽ വാങ്ങിയശേഷം മറച്ചുവിറ്റെന്നതാണ് തോഷഖാന അഴിമതിക്കേസ്. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ലഹോറിലെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്ത ഇമ്രാനെ അറ്റോക്ക് ജയിലിലടയ്ക്കുകയായിരുന്നു. 

എന്നാല്‍, തോഷഖാന അഴിമതി കേസില്‍ തടവുശിക്ഷ മരവിപ്പിച്ചുവെങ്കിലും അദ്ദേഹം ജയിൽ മോചിതനാകില്ലെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു കേസിൽ തടങ്കലിൽ വെക്കാൻ ജഡ്ജി ഉത്തരവിട്ടതിനാലാണ് മോചനം സാധ്യമാകാത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ നയീം പഞ്ജുത പറഞ്ഞു. യു.എസിലെ പാകിസ്ഥാൻ അംബാസഡർ അയച്ച രഹസ്യ കേബിളിന്റെ ഉള്ളടക്കം പരസ്യമാക്കുകയും അത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയും ചെയ്‌തുവെന്ന കുറ്റമാണ് ഇമ്രാനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസില്‍ ഇമ്രാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കാനും ബുധനാഴ്ച കോടതിയിൽ ഹാജരാക്കാനും ഇസ്ലാമാബാദിലെ പ്രത്യേക കോടതി ജയിൽ അധികൃതരോട് ഉത്തരവിട്ടിരുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More