വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് കലാമിന്റെ പേരാണ് ഇടേണ്ടിയിരുന്നത്- സമാജ് വാദി പാര്‍ട്ടി എംപി

ഡല്‍ഹി: ചന്ദ്രനില്‍ ചാന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് പേരിട്ടതിനെതിരെ വിമര്‍ശനം ശക്തം. ശിവശക്തി പോയിന്റ് എന്ന് പേരിടാനുളള തീരുമാനത്തിനു പിന്നില്‍ വര്‍ഗീയ താല്‍പ്പര്യമാണെന്ന് സമാജ് വാദി പാര്‍ട്ടി എംപി ശഫീഖ് ഉര്‍ റഹ്‌മാന്‍ ബര്‍ഖ് പറഞ്ഞു. വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേരായിരുന്നു ഇടേണ്ടിയിരുന്നതെന്നും അദ്ദേഹമായിരുന്നു അതിന് ഏറ്റവും അര്‍ഹനെന്നും ശഫീഖ് ഉര്‍ റഹ്‌മാന്‍ എംപി പറഞ്ഞു. 

'ചാന്ദ്രയാന്‍ ദൗത്യത്തിന് തുടക്കമിട്ടത് എപിജെ അബ്ദുള്‍ കലാമാണ്. മുന്‍ രാഷ്ട്രപതിയായ അദ്ദേഹം ഒരു ശാസ്ത്രജ്ഞനായിരുന്നു. ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് ആരുടെയെങ്കിലും പേരിടാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിന് ഏറ്റവും അനുയോജ്യനും അര്‍ഹനും കലാമാണ്. അല്ലാതെ ഈ നേട്ടത്തെ വര്‍ഗീയമായി ചിത്രീകരിക്കുകയായിരുന്നില്ല വേണ്ടത്'- ശഫീഖ് ഉര്‍ റഹ്‌മാന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചാന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് പേരിട്ടത്. ചാന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റെന്നും ചാന്ദ്രയാന്‍ 2 തകര്‍ന്നുവീണ ഭാഗം തിരംഗ പോയിന്റ് എന്നും അറിയപ്പെടുമെന്ന് നരേന്ദ്രമോദി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More