RDX ന്റെ 'ഉദയന്‍' നഹാസാണ്; ഈ ചിത്രം കണ്ട് വിജയിപ്പിച്ചാല്‍ അതിലൊരു നന്മയുണ്ട്- മാലാ പാര്‍വ്വതി

ആന്റണി പെപ്പെ, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് നിര്‍മ്മിച്ച  ആര്‍ഡിഎക്‌സ് ഇന്നാണ് തിയറ്ററുകളിലെത്തിയത്. ബേസില്‍ ജോസഫ് ചിത്രം ഗോദയില്‍ സഹസംവിധായകനായാണ് നഹാസ് സിനിമയിലെത്തുന്നത്. ആദ്യമായി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലെത്തുമ്പോള്‍ സംവിധായകന്റെ സിനിമാ ജീവിതത്തെക്കുറിച്ച് നടി മാലാ പാര്‍വ്വതി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ആര്‍ഡിഎക്‌സ് കണ്ട് വിജയിപ്പിച്ചാല്‍ അതിലൊരു നന്മയുണ്ടെന്നാണ് മാലാ പാര്‍വ്വതി പറയുന്നത്. 'ഉദയനാണ് താരം എന്ന ചിത്രത്തില്‍ അവസാനം ഉദയഭാനുവിന്റെ ചിത്രം വിജയിച്ചില്ലെങ്കില്‍ അതതൊരു നീതികേടായിപ്പോയേനെ. അതുപോലെയാണ് ഇതും. ആര്‍ഡിഎക്‌സിന്റെ ഉദയന്‍ നഹാസാണ്. നഹാസാണ് താരമെന്ന് എല്ലാവരും പറയട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്'- മാലാ പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

മാലാ പാര്‍വ്വതിയുടെ കുറിപ്പ്

Nahas Hidhayath - നെ ആദ്യം കാണുന്നത് 'ഗോദ ' എന്ന ചിത്രത്തിലെ ആറാമത്തെ സംവിധാന സഹായിയാണ്. നഹാസിൻ്റെ ശ്രദ്ധയെയും കഴിവിനെയും കുറിച്ച് ഞാൻ Basil Joseph നോട് സൂചിപ്പിച്ചപ്പോൾ, നഹാസ് അസിസ്റ്റൻറായ കഥ പറഞ്ഞു. നഹാസ് ബേസിലിനെ കാണാൻ വന്നപ്പോൾ, ഡിറക്ഷൻ ടീം ഒക്കെ സെറ്റായി കഴിഞ്ഞിരുന്നു.എന്നാൽ, നഹാസിൻ്റെ  താല്പര്യം കണ്ടപ്പോൾ, ബേസിൽ ഒരു കാര്യം പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ ഒരു ഷോർട്ട് ഫിലിം ചെയ്ത് കൊണ്ട് വന്നാൽ,നോക്കാമെന്ന്!

അന്ന് നഹാസ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൻ്റെ ഉടമ നഹാസിന് കുറച്ച് പൈസ കൊടുത്ത് സഹായിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ആ ചിത്രം ബേസിലിനെ കാണിച്ചു.അങ്ങനെയാണ് നഹാസ് ആ ചിത്രത്തിൽ എത്തിയത്.

രഞ്ജി പണിക്കർ ചേട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തോട്, എൻ്റെ കഥാപാത്രം ചോദിക്കുന്നുണ്ട്.. "എവിടെ?, നിങ്ങടെ ശിഷ്യൻ എവിടെ..?" എന്ന്. ആ ശിഷ്യനായിരുന്നു നഹാസ്.ആ സീനുകൾ ചിത്രത്തിൽ ഉൾപ്പെട്ടില്ല. എങ്കിലും അഭിനയത്തിനിടയിലെ ഗുസ്തി മൽസരത്തിൽ  ചെവിയ്ക്ക് പരിക്കേറ്റ്, ഒരു പ്ലാസ്റ്ററും ചെവിയിൽ വച്ചായിരുന്നു ആ പയ്യൻ സെറ്റിൽ ഓടി നടന്നിരുന്നത്. ചെവിയിൽ നിന്ന് " കൂ" എന്നൊരു ശബ്ദം വരുമെന്നും, ഭയങ്കര വേദനയാണെന്നും, എന്തോ ഒന്ന് ഒലിച്ച് വരുമെന്നും, നിർവികാരമായി പറഞ്ഞ്, സീനിൽ തന്നെ ശ്രദ്ധിക്കുന്ന നഹാസിനോട്.. ഞാനന്ന് ചോദിച്ചു.. " നീ എടുക്കുന്ന സിനിമയിൽ എന്നെ വിളിക്കണേ എന്ന്.

നഹാസ് വാക്ക് പാലിച്ചു.ആദ്യ സിനിമ 'ആരവം''! എനിക്ക് അന്ന് ഡേറ്റ് കൊടുക്കാൻ ആയില്ല. അന്ന് എനിക്ക് വലിയ സങ്കടം തോന്നി. വലിയ പ്രതീക്ഷയോടെ നഹാസ് ആ ചിത്രത്തിൻ്റെ കാര്യങ്ങൾ ചെയ്തു. ഷൂട്ടിംഗ് തുടങ്ങി .ചിത്രം മുടങ്ങി പോയി.

അതിന് ശേഷം നഹാസ് സംവിധായകൻ്റെ കുപ്പായം അണിഞ്ഞ ചിത്രം നാളെ റിലീസ് ആണ്. RDX. ചിത്രം നാളെ റിലീസാണ്. RDX ടീം മുഴുവൻ പ്രതീക്ഷയിലാണ്. ഞാനും. ഇന്ന്, ആ ചിത്രം Netflix..OTT rights കരസ്ഥമാക്കി.. മുന്നേറുകയാണ്.ഈ സമയത്ത്, ഞാൻ ആലോചിക്കുന്നത് നഹാസിൻ്റെ യാത്രയെ പറ്റിയാണ്.

ഒരാൾക്ക് ചിത്രത്തിന് വേണ്ടി എത്ര മാത്രം കഷ്ടപ്പെടാൻ  പറ്റും, എന്ന് നഹാസിനെ കണ്ട് മനസ്സിലാക്കാം. ചിരിച്ച മുഖത്തോടെ, നിറഞ്ഞ പ്രതീക്ഷയോടെ പ്രശ്നങ്ങളെ അതിജീവിച്ച് പോകുന്ന പ്രകൃതം.30-ൽ താഴെ പ്രായം ! 

നാളെ... ചിത്രം തിയറ്ററിലെത്തും. ചിത്രത്തിന്  ഹൈപ്പുണ്ടോ, ചിത്രത്തിനെ കുറിച്ച് സംസാരമുണ്ടോ എന്നൊന്നും എനിക്കറിയില്ല.

പക്ഷേ ഈ ചിത്രം നിങ്ങൾ കണ്ട് വിജയിപ്പിച്ചാൽ.. അതിലൊരു നന്മയുണ്ട്! കാരണം "ഉദയനാണ് താരം" എന്ന ചിത്രത്തിൽ അവസാനം ,ഉദയഭാനുവിൻ്റെ ചിത്രം വിജയിച്ചില്ലെങ്കിൽ, അതൊരു നീതി കേടായാനെ. അത് പോലെയാണ് ഇതും. RDXൻ്റെ ഉദയൻ നഹാസ് ആണ്.

"നഹാസ് ആണ് താരം" എന്ന് എല്ലാവരും പറയട്ടെ എന്ന്, ഞാൻ പ്രാർത്ഥിക്കുകയാണ്. Sophia Paul ,@Weekend blockbuster കട്ടക്ക് കൂടെ നിന്നു. ഫൈറ്റൊക്കെ ഒരു രക്ഷയുമില്ല. ഷെയിനും,ആൻറണിയും, നീരജും... തിമിർത്തിട്ടുണ്ട്. @Adash Sukumaran, ചിത്രത്തിൻ്റെ writer, എഴുതുന്നതും, കാണികളുടെ പൾസ്  അറിഞ്ഞ് കൊണ്ടാണ്.

നാളെ പുലരുമ്പോൾ നിങ്ങൾ വിധി പറയും. ആ വിധിക്കായി കാതോർക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Social Post

കേരളത്തേക്കാള്‍ നീളമുള്ള ഗുഹ

More
More
Web Desk 20 hours ago
Social Post

ഒന്നരക്കോടിയ്ക്ക് സ്കോട്ട്ലന്‍ഡില്‍ ഒരു ദ്വീപ്‌ സ്വന്തമാക്കാം

More
More
Web Desk 21 hours ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 1 day ago
Social Post

ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

More
More
Web Desk 1 day ago
Social Post

മെയ് ഡേയും മെയ് ഡേ മുന്നറിയിപ്പും

More
More
Web Desk 1 day ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More