ഫീസ് അടക്കാത്തതിന് ഏഴാംക്ലാസുകാരനെ തറയിലിരുത്തി പരീക്ഷയെഴുതിച്ചു; പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഫീസ് അടയ്ക്കാത്തതിന് ഏഴാംക്ലാസുകാരനെ തറയിലിരുത്തി പരീക്ഷയെഴുതിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍. പ്രിന്‍സിപ്പാള്‍ ആര്‍ . ജയരാജിനെ സസ്‌പെന്‍ഡ് ചെയ്‌തെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. പ്രിന്‍സിപ്പാളിന് തെറ്റുപറ്റിപ്പോയെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. തിരുവനന്തപുരം വെളളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. ഏഴാം ക്ലാസിലെ ജനറല്‍ സയന്‍സ് പരീക്ഷ നടക്കുന്നതിനിടെ ഹാളിലേക്ക് കടന്നുവന്ന പ്രിന്‍സിപ്പാള്‍ ജയരാജ് ആര്‍, സ്‌കൂള്‍ ഫീസ് അടയ്ക്കാത്ത കുട്ടികളോട് എഴുന്നേറ്റുനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തുടര്‍ന്ന് ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് കുട്ടിയെ തറയിലിരുത്തി പരീക്ഷയെഴുതിച്ചു. ഫീസ് അടയ്ക്കാത്ത കാര്യം തനിക്കറിയില്ലെന്നും അച്ഛനോടാണ് ഇതേപ്പറ്റി ചോദിക്കേണ്ടതെന്നും കുട്ടി പറഞ്ഞെങ്കിലും പ്രിന്‍സിപ്പാള്‍ അത് കേള്‍ക്കാതെ തറയിലിരുത്തിക്കുകയായിരുന്നെന്നും കുട്ടികളുടെ മുന്നില്‍ തന്നെ അപമാനിച്ചതായി തോന്നിയെന്നും കുട്ടി പറഞ്ഞു. 

സംഭവം അറിഞ്ഞ് കാര്യം ചോദിക്കാന്‍ വിളിച്ച കുട്ടിയുടെ പിതാവിനോട് നല്ല തറയിലാണ് ഇരുത്തിയതെന്നാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞത്. 'ഞാന്‍ പ്രിന്‍സിപ്പാളിനെ വിളിച്ചു, ചെയ്തത് ശരിയാണോ എന്ന് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, നല്ല തറയാണ് കുഴപ്പമൊന്നുമില്ല എന്നാണ്. ഇനി ഒരു കുട്ടിക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാകാന്‍ പാടില്ല. ഒത്തുതീര്‍പ്പിനായി മാനേജ്‌മെന്റ് വിളിച്ചിരുന്നു. ഞാനതിന് തയ്യാറല്ല. മകനെ സ്‌കൂള്‍ മാറ്റുകയാണ്'- കുട്ടിയുടെ പിതാവ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More