ഇടുക്കി: രണ്ടുതവണ തോറ്റതിനാല്‍ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനെ ജയിപ്പിക്കാമെന്ന് ജനം കരുതുമെന്ന് എം എം മണി എംഎല്‍എ. ഉമ്മന്‍ചാണ്ടിക്ക് വേണ്ട ചികിത്സ നല്‍കാത്തവരാണ് കോണ്‍ഗ്രസുകാരെന്നും പുതുപ്പളളിയില്‍ സഹതാപ തരംഗം ജെയ്ക്ക് സി തോമസിനാണ് ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജെയ്ക്ക് സി തോമസിനുവേണ്ടി പ്രചാരണം നടത്താന്‍ മന്ത്രിമാര്‍ ഇന്ന് പുതുപ്പളളിയിലെത്തും. ഇന്ന് ആരംഭിക്കുന്ന വികസന സദസ്സുകള്‍ മന്ത്രിമാരുടെ പ്രധാന വേദിയാകും. കുടുംബയോഗങ്ങളിലും മന്ത്രിമാര്‍ പങ്കെടുക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍നിന്ന് മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നുവെന്ന ആരോപണത്തെ പ്രതിരോധിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. വ്യാഴാഴ്ച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജെയ്ക്ക് സി തോമസിനുവേണ്ടി പ്രചാരണത്തിനിറങ്ങുക. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വീടുകയറി വോട്ടുചോദിക്കാനെത്തിയ മന്ത്രിമാര്‍ പുതുപ്പളളിയില്‍ വിട്ടുനില്‍ക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. മന്ത്രിമാരെ 'മിസ്' ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.