ബിഹാറിലെ 'വാജ്‌പേയി' പാർക്ക് ഇനി 'കോക്കനട്ട് പാർക്ക്'

പാറ്റ്‌ന: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ പേരിലുളള പാറ്റ്‌നയിലെ പാര്‍ക്കിന്റെ പേര് മാറ്റി. അടല്‍ ബിഹാരി വാജ്‌പേയി പാര്‍ക്കിനെ 'കോക്കനട്ട് പാര്‍ക്ക്' എന്നാണ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. ബിഹാര്‍ വനം-പരിസ്ഥിതി മന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവാണ് പാറ്റ്‌നയിലെ കങ്കര്‍ബാഗില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്കിന്റെ പേര് മാറ്റിയത്. നേരത്തെ കോക്കനട്ട് പാര്‍ക്ക് എന്ന പേരില്‍ തന്നെയായിരുന്നു പാര്‍ക്ക് അറിയപ്പെട്ടിരുന്നത്. അടല്‍ ബിഹാരി വാജ്‌പേയിയുടെ മരണത്തോടെ വാജ്‌പേയി പാര്‍ക്കെന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പാര്‍ക്കിന്റെ പേര് മാറ്റാനുളള തേജ് പ്രതാപിന്റെ തീരുമാനത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. 'ഒരുവശത്ത് നിതീഷ് കുമാര്‍ വാജ്‌പേയിയുടെ സ്മാരകത്തില്‍ മാലയിടുമ്പോള്‍ മറുവശത്ത് തേജ് പ്രതാപ് യാദവ് പാര്‍ക്കിന്റെ പേര് മാറ്റുന്നു. ഇത് രണ്ട് നിറത്തിലുളള സര്‍ക്കാരാണ്. ബിജെപി ഇതിനെ എതിര്‍ക്കുന്നു. പാര്‍ക്കിന്റെ പേര് മാറ്റരുതെന്ന് ആവശ്യപ്പെടുന്നു'-എന്നാണ് ബിജെപി വക്താവ് അരവിന്ദ് കുമാര്‍ സിംഗ് പറഞ്ഞത്. 

പേരു മാറ്റിയെങ്കിലും പാര്‍ക്കിനുളളിലെ വാജ്‌പേയി പ്രതിമ നിലനിര്‍ത്തിയിട്ടുണ്ട്. പാര്‍ക്കിന്റെ സൈന്‍ബോര്‍ഡിലും മാറ്റം വരുത്തിയിട്ടില്ല.  

Contact the author

National Desk

Recent Posts

National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 4 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More