കരിമണല്‍ കമ്പനിയിൽ നിന്നും വീണാ വിജയൻ കൂടുതൽ പണം വാങ്ങി - മാത്യു കുഴൽനാടന്‍

വീണ വിജയന്റെ എക്സാ ലോജിക് കമ്പനി കരിമണല്‍ ഖനന കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്നും കൂടുതൽ പണം വാങ്ങിയെന്ന ആരോപണവുമായി മാത്യു കുഴൽനാടന്‍ എംഎല്‍എ. 2017, 2018, 2019 വർഷങ്ങളിൽ 42,48,000 രൂപ വീണയുടെ കമ്പനി വാങ്ങിയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. നേരത്തെ വാങ്ങിയ 1.72 കോടിക്ക് പുറമേയാണിതെന്നും അദ്ദേഹം ആരോപിച്ചു.

സി.എം.ആർ.എല്ലിൽ നിന്നും വാങ്ങിയ 42 ലക്ഷം രൂപക്ക് നികുതിയായി ആറ് ലക്ഷം രൂപയും നൽകിയിട്ടുണ്ട്. എന്നാൽ, സി.എം.ആർ.എല്ലിൽ നിന്നും വാങ്ങിയ 1.72  കോടി രൂപക്ക് വീണ നികുതി അടച്ചിട്ടില്ല. ഉണ്ടെങ്കില്‍ ജിഎസ്ടി രേഖ പുറത്തുവിടാന്‍ വീണയെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. 2014-ല്‍ തുടങ്ങിയ എക്‌സാ ലോജിക് പ്രവര്‍ത്തനരഹിതമാണെന്നും പ്രവര്‍ത്തിക്കാത്ത കമ്പനിക്ക് ധനസഹായം എങ്ങനെ ലഭിച്ചെന്നും അദ്ദേഹം ചോദിച്ചു. കമ്പനി വാങ്ങിച്ച പണം സേവനത്തിനായി ലഭിച്ചതല്ലെന്നും അധികാരസ്ഥാനത്തിരിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതിനായി നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താന്‍ നേരത്തെ ഉന്നയിച്ച ചോദ്യങ്ങൾക്ക് മൂന്നു ദിവസമായിട്ടും ഉത്തരം ലഭിക്കാത്ത സ്ഥിതിക്ക്, താൻ കണ്ടെത്തിയ ഉത്തരങ്ങളുമായി മാധ്യമങ്ങളെ കാണുമെന്ന് കുഴൽനാടൻ അറിയിച്ചിരുന്നു. സിപിഎം മുഖ്യമന്ത്രിയുടെ മകളുടെ സെക്യൂരിറ്റി ഏജന്‍സിയായി മാറിയെന്നും അതിന്റെ ചീഫ് സെക്യൂരിറ്റി ഓഫിസറായി സംസ്ഥാന സെക്രട്ടറി തരംതാഴ്ന്നിരിക്കുകയാണ് എന്നും മാത്യു കുഴൽനാടന്‍ ആരോപിച്ചു. 
Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 7 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More